കുങ് ഫു പാണ്ട മുതല്‍ ട്രിഗര്‍ വാണിങ് വരെ പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ച വിരുന്നാണ് പുതുവാരത്തില്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഒരുക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലുമായി എത്തുന്ന ആഗോള പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍.
ട്രിഗര്‍ വാണിങ്
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജെസീക്ക ആല്‍ബ അവതരിപ്പിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിമാണ് ട്രിഗര്‍ വാണിങ്.
മൗലി സൂര്യയുടെ സംവിധാനത്തില്‍ പിറന്ന ആക്ഷന്‍-ത്രില്ലര്‍ ഇതിനകം മികച്ച റിവ്യു കരസ്ഥമാക്കിയിട്ടുണ്ട്.
പിതാവിന്റെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങുന്ന പാര്‍ക്കര്‍ എന്ന സ്‌പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോയുടെ വേഷത്തിലാണ് ആല്‍ബ അഭിനയിക്കുന്നത്. അച്ഛന്റെ മരണത്തിലെ വിചിത്രമായ കണ്ടെത്തലുകളാണ് ആല്‍ബയെ അവിടെ കാത്തിരിക്കുന്നത്. നെറ്റ് ഫ്‌ലിക്‌സിലാണ് ചിത്രം കാണാനാവുക.
ഇഫ്(IF)
ജോണ്‍ ക്രാസിന്‍സ്‌കിയുടെ സംവിധാന മികവില്‍ ഒരുങ്ങിയ ചിത്രം ബിയ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് അഭ്രപാളിയില്‍ എത്തിക്കുന്നത്. അനിമേഷന്‍ ചിത്രം പറയുന്നത് അമ്മയുടെ മരണത്തെത്തുടര്‍ന്ന്
മുത്തശ്ശിയുടെ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരതാമസമാക്കേണ്ടി വരുന്ന അയല്‍വാസിയായ കാള്‍ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. ആ പെണ്‍കുട്ടിയ്ക്ക് ആളുകളുടെ സാങ്കല്‍പ്പിക സുഹൃത്തുക്കളെ കാണാന്‍ സാധിക്കുമെന്ന സര്‍പ്രൈസാണ് ബിയയെ കാത്തിരുന്നത്. ഇരുവരും നടത്തുന്ന സാഹസിക ജീവിത യാത്രയാണ് ഇഫ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 88% പ്രേക്ഷകരും ഗുഡ് റാങ്കിങ് നല്‍കിയ ചിത്രമാണിത്.
ഐ യുസ്ഡ് ടു ബി ഫണ്ണി
ഹാസ്യവും നാടകീയതയും സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുള്ള ചിത്രമെന്ന് റിവ്യു കിട്ടിയ കനേഡിയന്‍ പടമാണ് ഐ യുസ്ഡ് ടു ബി ഫണ്ണി. സാം എന്ന കഥാപാത്രമായി റേച്ചല്‍ സെന്നോട്ട് എത്തുന്ന ചിത്രം സാമും കൗമാരക്കാരി ബ്രൂക്കും (ഓള്‍ഗ പെറ്റ്സ) തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ബ്രൂക്കിനെ കാണാതാവുന്നതോടെ സാം-മിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നതും അതിനെ അവള്‍ എങ്ങനെ തരണം ചെയ്യുന്നു, ഈ യാത്രയ്ക്കുള്ള ഉത്തരമാണ് ചിത്രം പ്രേക്ഷകനിലെത്തിക്കുന്നത്.
ബ്ലാക്ക് ബാര്‍ബി
നെറ്റ്ഫ്‌ലിക്‌സ് പ്രേക്ഷകര്‍ക്കായി കരുതിവച്ചിരിക്കുന്ന സിനിമകളിലൊന്നാണ് ബ്ലാക്ക് ബാര്‍ബി. ഇതുവരെ കേട്ടിട്ടില്ലാത്ത ബാര്‍ബി കഥയാണ് ചിത്രം പങ്ക് വയ്ക്കുന്നത്. ബാര്‍ബി എന്ത് പോലെ തന്നെ പോലെ കറുത്ത നിറത്തിലല്ല എന്ന പെണ്‍കുട്ടിയുടെ ചോദ്യവും അവളുടെ വൈവിധ്യത്തിനും വേണ്ടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം,കുട്ടികളുടെ വ്യക്തിത്വത്തെയും ഭാവനയെയും ലോകവീക്ഷണത്തെയും എങ്ങനെ രൂപപ്പെടുത്തമെന്ന് പറഞ്ഞ് തരുന്ന ചിത്രം കൂടിയാണിത്.
കുങ് ഫു പാണ്ട 4
മാര്‍ച്ചില്‍ അവധിക്കാലത്ത് കുട്ടി പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമാണ് കുങ് ഫു പാണ്ട 4. മൂന്നാം ഭാഗത്ത് യുവാവും കരുത്തനുമായിരുന്നു പാണ്ട. എന്നാല്‍ പുതിയ കഥയില്‍ പാണ്ടയ്ക്ക് പടത്തലവന്‍ റോള്‍ ഒഴിയേണ്ടി വരുമോ? അപ്പോള്‍ ആരായിരിക്കും അവരുടെ തലവന്‍? സമാധാനത്തിന്റെ താഴ്വരയുടെ പുതിയ ആത്മീയ നേതാവാകാന്‍ പാണ്ട തയ്യാറാകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് ചിത്രം കുട്ടികളെ കാത്തിരിക്കുന്നത്.
English summary: 5 top new movies to watch on Netflix, Prime Video and more (June 18-24)