ഇറാന്റെ മേലുള്ള ഉപരോധങ്ങളെ ഒരു ഇന്ത്യന്‍ പെട്രോ കെമിക്കല്‍ വ്യവസായ പ്രമുഖന്റെ സാമ്രാജ്യം വിദഗ്ധമായി മറികടന്നതിങ്ങനെ...

ദുബായ് ആസ്ഥാനമായ പെട്രോകെം എന്ന പെട്രോകെമിക്കല്‍ ഡിസ്ട്രിബ്യൂട്ടറുമായി ചേര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ യോഗേഷ് മേത്ത വന്‍ സമ്പത്തുണ്ടാക്കി
 
yogesh mishra

ദുബായ് ആസ്ഥാനമായ പെട്രോകെം എന്ന പെട്രോകെമിക്കല്‍ ഡിസ്ട്രിബ്യൂട്ടറുമായി ചേര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ യോഗേഷ് മേത്ത വന്‍ സമ്പത്തുണ്ടാക്കി. പക്ഷേ ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടിരുന്ന ഇറാനിയന്‍ ഉത്പന്നങ്ങളുടെ വ്യാപാരത്തെ കുറിച്ചുള്ള വിവരം മാത്രം പൊതുശ്രദ്ധയില്‍ നിന്നും മറച്ചുവച്ചിരുന്നു.

പ്രധാന കണ്ടെത്തലുകള്‍(കാതലായ കാരണങ്ങള്‍)

*ഉറവിടം തെറ്റായി വെളിപ്പെടുത്തിയിരിക്കുന്ന എന്ന സംശയത്തില്‍ 2020 ജനുവരിയില്‍ മുംബൈ കസ്റ്റംസ് ദുബായി ആസ്ഥാനമായ പെട്രോകെമിന്റെ പേരിലുള്ള ഒരു പെട്രോകെമിക്കല്‍ കാര്‍ഗോ പിടികൂടിയിരുന്നു. രേഖകള്‍ വ്യാജമാണെന്നും കപ്പല്‍ ഇറാനില്‍ നിന്നും ചരക്ക് നിറക്കപ്പെട്ടതാണെന്നും ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ സമ്മതിച്ചു.

*കൃത്രിമ രേഖകള്‍ ചമച്ച് എങ്ങനെയാണ് അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും ഉപരോധങ്ങളെ വെട്ടിച്ച് ഇറാനിയന്‍ പെട്രോകെമിക്കല്‍സില്‍ വാണിജ്യം നടത്തിയിരുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

*പെട്രോകെമുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് കപ്പലുകളെങ്കിലും ഇതേ മാര്‍ഗത്തില്‍ക്കൂടി സ്ഥിരമായി ഉപരോധത്തെ വെട്ടിച്ച് വാണിജ്യം നടത്തിയിരുന്നു എന്ന് ലഭ്യമായ ഉപഗ്രഹ നിരീക്ഷണ രേഖകള്‍ സൂചിപ്പിക്കുന്നു.

 

യോഗേഷ് മേത്ത എന്ന ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പൊങ്ങച്ചം പറയുന്നതില്‍ ഒട്ടും വിമുഖത കാട്ടിയിരുന്നില്ല. ദുബായി ആസ്ഥാനമായ പെട്രോ കെം എങ്ങനെയാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിലൂടെ മധ്യപൂര്‍വ്വ ദേശത്തും ആഫ്രിക്കയിലും ഒന്നാം കിട കെമിക്കല്‍ ഡിസ്ട്രിബ്യൂട്ടറായി മാറിയതെന്ന് ഡസണ്‍ കണക്കിന് അഭിമുഖങ്ങളിലും, യൂട്യൂബ് വീഡിയൊ-ട്വിറ്റര്‍ പോസ്റ്റുകളിലൂടെയും വിസ്തരിച്ചു പറയുന്നു.

പക്ഷേ അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ വഴികള്‍ വിവരിക്കുമ്പോഴൊക്കെ മേത്ത മനപൂര്‍വം ഉപരോധമേര്‍പ്പെടുത്തപ്പെട്ടിരുന്ന ഇറാനിയന്‍ പെട്രോ കെമിക്കലിലെ വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നു.

അടുത്തകാലത്ത് ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതില്‍ നിന്നും തടയുന്നതിനുള്‍പ്പെടെ 1979 മുതല്‍ യുണൈറ്റ്ഡ് സ്റ്റേറ്റ്‌സ് ടെഹ്‌റാനു മേല്‍ പല ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ ഉപരോധങ്ങള്‍ യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ നിയന്ത്രണങ്ങളെയൊക്കെ മറികടന്ന് വിദേശ നാണ്യശേഖരം വിപുലമാക്കാന്‍ ഇറാന്‍ കാലാകാലങ്ങളില്‍ ശ്രമിച്ചുകൊണ്ടിരുന്നു. എണ്ണ കയറ്റുമതിയെക്കാള്‍ കണ്ടുപിടിക്കപ്പെടാന്‍ താരതമ്യേന സാധ്യത കുറവുള്ള പെട്രോ കെമിക്കല്‍ വ്യാപാരമാണ് ഇറാന്‍ വിജയകരമായി നടത്തിവരുന്നത്. ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ കൂടി നേടിയിരുന്നതിന്റെ ഏതാണ്ട് രണ്ടിരട്ടി, അതായത് ഏകദേശം 20 ബില്യണ്‍ യു എസ് ഡോളറാണ് 2020 ല്‍ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള പെട്രോ കെമിക്കല്‍-പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരത്തില്‍ കൂടി നേടിയത്.

മേത്തയുടെ ബിസിനസ് സാമ്രാജ്യം അതിന്റെ പങ്ക് മറച്ചുവയ്ക്കുന്ന വ്യാജരേഖയുടെ മറവില്‍, വളര്‍ന്നു വരുന്ന, ഉപരോധത്തെ മറികടന്നുള്ള, പെട്രോ കെമിക്കല്‍ വ്യാപാരത്തില്‍ പങ്കെടുത്തിരുന്നു എന്ന് ഒസിസിആര്‍പി നടത്തിയ അന്വേഷണം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു. ഒസിസിആര്‍പി നടത്തിയ അന്വേഷണം, ഷിപ്പിംഗ് രേഖകള്‍, ഇന്ത്യന്‍ കോടതി ഫയലുകള്‍, ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വിശകലനം, പെട്രോ കെമുമായോ നിഴല്‍ കമ്പനികളുമായോ ബിസിനസ് നടത്തിയിട്ടുള്ള ബിസിനസ് എക്‌സിക്യൂട്ടീവുകളുമായുള്ള അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

ഇന്ത്യയോ യുണൈറ്റഡ് അറബ് എമിറേറ്റ്‌സോ ഇറാനുമായുള്ള വാണിജ്യത്തെ നിരോധിക്കുന്നില്ല എന്നതിനാല്‍ ഈ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന മേത്തയുടെ കമ്പനികളുടെ ഇടപാടുകള്‍ ഉപരോധത്തെ ലംഘിക്കുന്നില്ല. എന്നാല്‍ കാര്‍ഗോയുടെ ഉറവിടം തെറ്റായി കാണിക്കുന്നതിലൂടെ ഇന്ത്യ, അമേരിക്ക, യുകെ തുടങ്ങി മറ്റു രാജ്യങ്ങളിലെ കസ്റ്റംസ് നിയമങ്ങളെ ലംഘിക്കുന്നുണ്ട്.

അന്തര്‍ദേശീയ വാണിജ്യത്തിന്റെ ആണിക്കല്ലായ അമേരിക്കന്‍ ബാങ്കിംഗ് സംവിധാനത്തിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് കമ്പനിയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ വിഘാതം സൃഷ്ടിച്ചേക്കാം. ' ഇറാനിയന്‍ ഭരണവര്‍ഗത്തിനും, അഴിമതി നിറഞ്ഞ നേതൃത്വത്തിനും സ്വത്തുണ്ടാക്കുന്നതിനും ഗൂഢലക്ഷ്യങ്ങളുള്ള പ്രവര്‍ത്തനങ്ങളില്‍ പണം മുടക്കുന്നതിനും പ്രധാനവരുമാന മാര്‍ഗമാകുന്നു' എന്നതിന്റെ പേരില്‍ ഇറാന്റെ പെട്രോകെമിക്കല്‍ വാണിജ്യത്തെ സഹായിച്ചിരുന്ന നാല് യുഎഇ, ചൈന കമ്പനികള്‍ക്കെതിരേ 2020 ഡിസംബറില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

മുംബൈ കസ്റ്റംസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോകെം മിഡില്‍ ഈസ്റ്റ് ഇന്ത്യയും മേത്തയുമായി ബന്ധപ്പെട്ട മറ്റു കമ്പനികളും കരാറിലെടുത്തിരുന്ന കപ്പല്‍ പിടിച്ചെടുത്തപ്പോള്‍, 2020 ജനുവരയില്‍ തന്നെ പെട്രോകെമിന്റെ ഈ വാണിജ്യത്തിലെ ബന്ധം ഇന്ത്യന്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതാണ്. ഇന്ത്യയിലെയോ അന്തര്‍ദേശീയ തലതത്തിലെയോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന, കപ്പലിലെ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം ഇറാനായിരുന്നു മറച്ചുവയ്ക്കപ്പെട്ടിരുന്ന കാര്‍ഗോയുടെ ശരിയായ ഉറവിടം എന്ന് വ്യക്തമാക്കുന്നു.

മേത്തയുടെ ബിസിനസിന്റെ ശ്രദ്ധേയമായ ഒരു ഭാഗം നിഴല്‍ കമ്പനി ശൃംഘല, വ്യാജരേഖ, ടാങ്കുകളെ ട്രാക്ക് ചെയ്യുന്ന ട്രാന്‍സ്‌പോണ്‍ഡേഴ്‌സിനെ പ്രവര്‍ത്തനക്ഷമമല്ലാതാക്കുക എന്നീ വഴികളില്‍ കൂടി പൊതുജനശ്രദ്ധയില്‍ നിന്നും മുഖംമൂടിക്കുള്ളിലാക്കി.

നിഴല്‍ കമ്പനികള്‍
ഇറാനിയന്‍ പെട്രോകെമിക്കലില്‍ പെട്രോകെമിന്റെ ഇടപെടലിന്റെ പൂര്‍ണ വ്യാപ്തി മനസിലാക്കുന്നതിനെ ഏതാണ്ട് അസാധ്യമാക്കുന്നത് നിഴല്‍ കമ്പനികളുടെ ശൃംഘലയാണ്. പക്ഷേ മുംബൈയില്‍ പിടിച്ചെടുക്കപ്പെട്ട കപ്പലിലെ വിവരങ്ങള്‍ ഒരു തട്ടിപ്പിന്റെ വലിയ പ്രവര്‍ത്തന രീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അന്തര്‍ദേശീയ ജലപാതയിലേക്ക് തിരിയുന്നതിന് മുന്‍പ് ഇറാന്റെ പരിധിയില്‍ വച്ച് കാര്‍ഗോ ട്രാന്‍സ്‌പോണ്‍ഡേഴ്‌സിനെ പ്രവര്‍ത്തനക്ഷമമല്ലാതാക്കുക തുടങ്ങിയ സമാനരീതികള്‍ മേത്തയുമായി ബന്ധപ്പെട്ട കമ്പനികള്‍ കരാറിലെടുത്ത കപ്പലുകള്‍ പിന്തുടര്‍ന്നിരുന്നു എന്ന് ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ സൂചിപ്പിക്കുന്നു.

ഈ ലേലത്തെ കുറിച്ച് പ്രതികരിക്കാനായി നിരവധി കോളുകള്‍, കത്തുകള്‍, ഇ-മെയില്‍, മെസ്സേജുകള്‍ വഴി ശ്രമിച്ചുവെങ്കിലും മേത്തയോ, അദ്ദേഹത്തിന്റെ സെക്രട്ടറിയോ പെട്രോകെമിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ തയ്യാറായിട്ടില്ല

 

.petrochem

petrochem pipes

നല്ല ജീവിതം
പ്രലോഭനോദ്ദീപകമായ വ്യവസായ സൂക്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ '' യോഗി' എന്നു കൂടി അറിയപ്പെടുന്ന യോഗേഷ് മേത്ത പലപ്പോഴും േ്രഗ സ്യൂട്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ടൈയുമൊക്കെ അണിഞ്ഞ് ആധുനീക ചീഫ് എക്‌സിക്യൂട്ടീവിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.

'സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകേണ്ടത്, സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാനുള്ള മാര്‍ഗം സ്ഥിരോത്സാഹമാണ്, അത് നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെയും ശരിയായ കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കുന്നു' ഒരു അഭിമുഖത്തില്‍ മേത്ത പറഞ്ഞു. മറ്റൊരവസരത്തില്‍ അദ്ദേഹം പറഞ്ഞത്, '  വ്യവസായ സംഘാടകര്‍ ജന്മനാ അങ്ങനെയായിരിക്കും, അല്ലാത്തപക്ഷം നിങ്ങള്‍ക്കൊരിക്കലും അങ്ങനെയാകാന്‍ കഴിയില്ല' എന്നാണ്.

രസതന്ത്രത്തില്‍ ബിരുദം നേടിയശേഷം എങ്ങനെയാണ് തന്റെ പിതാവിന്റെ കെമിക്കല്‍ ബിസിനസ്സിന്റെ ഭാഗമായി വരുന്നതെന്ന് ഇപ്പോള്‍ 62 കാരനായ മുംബൈ സ്വദേശിയായ മേത്ത പലപ്പോഴും വിശദീകരിക്കാറുണ്ട്.

തുടര്‍ച്ചയായ ബിസിനസ് പരാജയങ്ങളെ തുടര്‍ന്ന് കടക്കെണിയിലായ അദ്ദേഹം പുതിയ ഒരു തുടക്കത്തിനായി 1990 ല്‍ ദുബായിലേക്ക് മാറി. അവിടെ ഒരു ഇന്ത്യന്‍ പ്രവാസിയുടെ കൂടെ ചേര്‍ന്ന് ചെറിയ ഒരു കെമിക്കല്‍ ഡിസ്ട്രിബ്യൂട്ട്‌സ് കമ്പനി തുടങ്ങി. ഇതില്‍ നിന്നും വിട്ട് 1995 ല്‍ മേത്ത പെട്രോ കെം എന്ന സ്ഥാപനം ആരംഭിച്ചു.

പുതിയ സംരംഭം അദ്ദേഹത്തെ ധനികനാക്കി. 2011 ലെ അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് അനുസരിച്ച് മേത്ത ഒമ്പത് ആഢംബര കാറുകളും ലണ്ടനില്‍ വേനല്‍കാല ബംഗ്ലാവും ഇതിനകം സ്വന്തമാക്കിയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഫ്‌ളോറന്‍സില്‍ വച്ചു നടന്ന തന്റെ മകന്റെ വിവാഹാഘോഷങ്ങളില്‍ മൂന്നു ദിവസത്തേക്ക് 14 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട്(ഏകദേശം 21 മില്യണ്‍ ഡോളര്‍) ചെലവാക്കി. ഇന്ത്യ-ഇറ്റലി തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള 1800 അംഗ കലാസംഘത്തെയും പങ്കെടുപ്പിച്ചു.

ദുബായിലെ ' കോടീശ്വരന്മാരുടെ നിര''യില്‍പ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബ ബംഗ്ലാവ് ഒരു നൈറ്റ് ക്ലബ്ബും ഉള്‍പ്പെടുന്നതാണ്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡിലെ താരനിരയുമായി അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. വൈന്‍ ശേഖരത്തിലും തത്പരനാണ് മേത്ത.

' നല്ല ജീവിതമാകുന്ന യന്ത്രസംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട പ്രധാന എണ്ണയാണ് പണം' അറേബ്യന്‍ ബിസിനസിനോട് മേത്ത പറഞ്ഞു. ' നല്ല ജീവിതമില്ലാതെ എന്തിനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ? അല്ലാത്തപക്ഷം നാം യന്ത്ര മൃഗങ്ങളായിരിക്കും'.

അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം വളര്‍ന്നുകൊണ്ടേയിരുന്നു. 2018 ല്‍ മേത്തയുടെ ബിസിനസ് പങ്കാളി പെട്രോ കെമില്‍ അയാള്‍ക്കുണ്ടായിരുന്ന ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചതോടെ കമ്പനിയുടെ പൂര്‍ണ നിയന്ത്രണം മേത്തയുടെയും മകന്‍ രോഹന്റെയും കൈകളിലെത്തി.

യുഎഇ, ഇന്ത്യ, സിംഗപ്പൂര്‍, തായ്വാന്‍, ചൈന ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ പ്രവര്‍ത്തനവും ഓഫിസുകളുമുള്ള പെട്രോകെം ഇന്ന് മിഡില്‍ ഈസ്റ്റ്- ആഫ്രിക്ക ഉള്‍പ്പെടെ ലോകത്തെ മുന്‍നിര കെമിക്കല്‍ വിതരണക്കാരില്‍ മുന്‍പന്തിയിലെന്ന് അവകാശപ്പെടുന്നു. ഈ സംരംഭത്തിന്റെ 2017 ലെ റിപ്പോര്‍ട്ട് ചെയ്ത വരുമാനം 1.1 ബില്യണ്‍ ഡോളറാണ്. 2019 ല്‍ കമ്പനിയുടെ അറ്റാദായം 1.5 ബില്യണ്‍ ഡോളറായി എന്ന് മേത്ത പറഞ്ഞു.

iran port

iran port

കെം ട്രേഡറിന്റെ അറസ്റ്റ്
മാര്‍ഷല്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത എം ടി കെം ട്രേഡര്‍ 2020 ജനുവരി 25 ന് മുംബൈയില്‍ കപ്പല്‍ തുറയിലെത്തിയപ്പോള്‍  കസ്റ്റംസ് അധികാരികള്‍ കാത്തു നില്‍ക്കുകയായിരുന്നു.

യുഎഇ ആസ്ഥാനമായ അറ്റ്‌ലാന്റിക് ഗ്ലോബല്‍ ഷിപ്പിംഗ് എന്ന സേവനദാതാവിന്റെ അനൗദ്യോഗിക രേഖകള്‍പ്രകാരം ഈ ചെറിയ ടാങ്കര്‍ വെസല്‍ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി കറങ്ങിത്തിരിഞ്ഞുള്ള യാത്രയിലായിരുന്നു എന്നാണ്.

കാര്‍ഗോ ബില്ലുകള്‍ പ്രകാരം toluene, mixed xylene എന്ന രണ്ട് പെട്രോകെമിക്കലുകള്‍ ഇന്ത്യയിലെ മുന്ദ്ര തുറമുഖത്ത് നിന്നും ജെബല്‍ അലിയിലെ എമിറാട്ടി പോര്‍ട്ടിലേക്ക് പോകുന്ന കപ്പലാണ് ഇതെന്നാണ്. ഇത് പിന്നീട് ഇതേ വസ്തുക്കള്‍ കയറ്റി പല ലോഡുകള്‍ തിരിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു. ഇത്തവണ മുംബൈയിലാണ് എത്തിയത്.

ഇന്ത്യ toluene കെമിക്കലിന് കാര്യമായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. വാണിജ്യപരമായ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ഈ കെമിക്കല്‍ കയറ്റുമതി ചെയ്യുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഈ കൈമാറ്റ കച്ചവടത്തിന്റെ പല വശങ്ങളും സംശയത്തിന്റെ നിഴലിലെത്തുന്നതാണ്.

കെം ട്രേഡറില്‍ പറഞ്ഞിരിക്കുന്ന കപ്പലിന്റെ യാത്രാ പാത സാങ്കല്‍പ്പികം മാത്രമാണെന്ന് പെട്രോ കെം പ്രവര്‍ത്തനങ്ങളെ പറ്റി നേരിട്ടറിവുള്ള ഒരാള്‍ മുംബൈ കംസ്റ്റസിന് വിവരം കൊടുത്തു. അയാള്‍ പറഞ്ഞ പ്രകാരം മുംബൈ തുറമുഖത്ത് പിടിക്കപ്പെട്ട കപ്പല്‍ പുറപ്പെട്ടത് ഇറാനിയന്‍ തുറമുഖമായ ബന്ദര്‍-ഇ ഇമാം ഖൊമെയ്‌നി-യില്‍ നിന്നാണെന്നും( ജെബേല്‍ അലി അല്ല) ഈ കെമിക്കലുകള്‍ യുഎഇ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ളതെന്നുമാണ്.

കെം ട്രേഡറിലെ ചരക്കുകള്‍ മുംബൈ കസ്റ്റംസ് പിടിച്ചെടുത്തു. ഈ അറസ്റ്റിനെക്കുറിച്ച് ഒസിസിആര്‍പിക്ക് ലഭ്യമായ രേഖകള്‍ പ്രകാരം കപ്പല്‍ ഇറാനില്‍ നിന്നാണ് പുറപ്പെട്ടതെന്നും രേഖകള്‍ വ്യാജമാണെന്നും ക്യാപ്റ്റന്‍ സമ്മതിച്ചതായി പറയുന്നു. ക്യാപ്റ്റനോട് നുണ പറയാന്‍ നിര്‍ദേശ ലഭിച്ചിരുന്നതായും അയാള്‍ ഏറ്റുപറഞ്ഞു. പക്ഷേ, ആരാണ് നിര്‍ദേശം നല്‍കിയരുന്നതെന്ന് ഈ രേഖകളില്‍ വ്യക്തമല്ല.

ഈ കപ്പലിന്റെ യാത്രയ്ക്ക് പിന്നില്‍ ആരായിരുന്നു എന്ന് ഈ വ്യാജരേഖകള്‍ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന വ്യാജരേഖകളിലൊന്ന് പെട്രോകെമിന്റെ ഇന്ത്യയിലെ ശാഖയില്‍ നിന്നും എമിറാട്ടി ശാഖയിലേക്കുള്ളതായിരുന്നു. കൊടുക്കല്‍വാങ്ങലിന്റെ ഭാഗത്ത് ഏതാണ്ട് അഞ്ചു കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ കുറഞ്ഞത് നാലു കമ്പനികള്‍ പെട്രോ കെമിന്റെ നിഴല്‍ കമ്പനികളോ കൂട്ടു കമ്പനികളോ ആണ്.

ഒരു മുതിര്‍ന്ന ഇന്ത്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതും ഒസിസിആര്‍പിക്ക് ലഭ്യമായതുമായ രേഖകള്‍ കാണിക്കുന്നത് കപ്പലിന്റെ യഥാര്‍ത്ഥ യാത്ര ഇറാനിലേക്കായിരുന്നു എന്നാണ്.

ഇറാന്‍ ഇഷ്യു ചെയ്ത രേഖകള്‍ പ്രകാരം കെ ട്രേഡര്‍ ഇറാനിയന്‍ തുറമുഖമായ ബന്ദര്‍-ഇ ഇമാം ഖൊമെയ്‌നി-യില്‍ നിന്നും അതിന്റെ കാര്‍ഗോ എടുത്തതെന്നാണ്. അസാധാരണമെന്ന് പറയട്ടെ, ഈ രേഖകളില്‍ ആരാണ് കാര്‍ഗോ കൊടുത്തതെന്നോ, അരാണ് വാങ്ങുന്നതെന്നോ പറഞ്ഞിട്ടില്ല.

കെ ട്രേഡറിനെ താമസിയാതെ വിട്ടയച്ചു. എങ്ങനെയാണ് കേസ് സെറ്റില്‍ ചെയ്തതെന്ന് വ്യക്തമല്ല. പക്ഷേ, ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്‍ പ്രകാരം, സാധാരണ ഒരു പിഴയടച്ച് വിട്ടയക്കാറാണ് ഇത്തരം കേസുകളില്‍ പതിവ്. ഈ കപ്പല്‍ ഇതിനുശേഷം പലതവണ പേരു മാറ്റി അതിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.

ഇറാനിയന്‍ ചരക്കുകള്‍ കടത്തിയതിന്റെ പേരില്‍ പെട്രോകെം ആദ്യമായാണ് പിടിക്കപ്പെട്ടത്. കെം ട്രേഡറിലെ കാര്‍ഗോ പിടിച്ചെടുത്തത് ഇറാന്‍ പെട്രോ കെമിക്കല്‍ കയറ്റുമതിയുടെ ഒരു കക്ഷണം മാത്രമാണ്  പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് സംവിധാനം ചെയ്യുന്നത് എന്നതിലേക്ക് ഈ സംഭവം  വെളിച്ചം വീശി.

ചുറ്റിക്കറങ്ങി വരുന്ന വ്യാപാരം
കെം ട്രേഡറിന്റെ നീക്കങ്ങളെക്കുറിച്ച് ഉപഗ്രഹ ഡാറ്റ വിശകലനം കൂടുതല്‍ അറിവു നല്‍കി. കെം ട്രേഡര്‍ ഇന്ത്യന്‍ തുറമുഖമായ മുന്ദ്രയില്‍ നിന്നും ജനുവരി ഏഴിന് പുറപ്പെട്ടുവെന്നും അടുത്ത ദിവസം അറബിക്കടലില്‍ വച്ച് അതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം തകരാറിലാക്കപ്പെട്ടതായും സംശയിക്കേണ്ടിയിരിക്കുന്നതായി മറൈന്‍ ട്രാഫിക് എന്ന ഷിപ്പിംഗ് ട്രാക്കറില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

കപ്പലിലെ ഇറാനിയന്‍ രേഖകളനുസരിച്ച് അത് പെട്രോ കെമിക്കല്‍ കാര്‍ഗോ ജനുവരി 14 ന് ബന്ദര്‍-ി ഇമാം ഖൊമെയ്‌നി തുറമുഖത്തു നിന്നും കയറ്റി എന്നാണ്. ജബേല്‍ അലിയിലെ എമിറാട്ടി തുറമുഖത്തെ സമീപിക്കുന്ന അവസരത്തില്‍ ട്രാക്കര്‍ സംവിധാനം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയതായി മനസിലാക്കേണ്ടിയിരിക്കുന്നു. അവിടെയെത്തിയതിനുശേഷം കൂടുതല്‍ രേഖകള്‍ ഉണ്ടാക്കി കാര്‍ഗോ അവിടെ കയറ്റിയതാണെന്ന് അവകാശപ്പെടുന്നു.

മുംബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത കാര്‍ഗോയുടെ അളവ് നോക്കുമ്പോള്‍ യുഎഇയിലെ പ്രാദേശിക പെട്രോ കെമിക്കല്‍ പുനര്‍വിതരണ കേന്ദ്രത്തില്‍ ഇതില്‍ ഒരു ഭാഗം വിതരണത്തിനായി ഇറക്കി എന്നു വേണം അനുമാനിക്കാന്‍. ബാക്കിയുള്ള ഇറാനിയന്‍ പെട്രോകെമിക്കലുമായി മുംബൈയിലേക്ക് യാത്ര ചെയ്യുകയും ജനുവരി 25 ന് കസ്റ്റംസിനാല്‍ പിടിക്കപ്പെടുകയും ചെയ്തത്.

മേത്തയുമായി ബന്ധപ്പെട്ട നിഴല്‍ കമ്പനികള്‍ വാടകയ്‌ക്കെടുത്ത മറ്റു രണ്ടു കപ്പലുകളായ എം ടി തായ്ഹുവ ഗ്ലോറി, എം ടി പാട്രിയോടിക് എന്നിവയുടെ ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ വിശകലനം ചെയ്യുമ്പോള്‍ ഇവയും കെം ട്രേഡറിന്റെ അതേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത് എന്ന് മനസിലാക്കാം. ഈ രണ്ടു സംഭവങ്ങളിലും കപ്പലുകള്‍ യുഎഇയില്‍ എത്തുന്നതിനു മുമ്പ് ഇറാന് സമീപം പലദിവസം എ ഐ എസ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.

document

ദി പാട്രിയോട്ടിക്കിന്റെ ട്രാക്കിംഗ് രേഖകള്‍ അനുസരിച്ച് ജനുവരി 20 ന് എ ഐ എസില്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഫുജൈറയിലേക്കുള്ള യാത്ര മധ്യേ അല്‍ ജുബൈല്‍-ലെ എമിറാട്ടി തുറമുഖത്തോ പരിസരങ്ങളിലൊ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യയിലേക്ക് കപ്പല്‍ ജനുവരി 29 ന് പുറപ്പെടുന്നതിനു മുമ്പായി എ ഐ എസ് സ്‌ക്രീനില്‍ പല പ്രാവിശ്യം അപ്രത്യക്ഷമാവുകയും പ്രത്യക്ഷപ്പെടുകയും ചെയ്തു

.patriotic

ക്രിസ്‌കോന്‍ എന്ന ദുബായി ആസ്ഥാനമായ കമ്പനി വാടകയ്‌ക്കെടുത്ത തായ്ഹുവാ ഗ്ലോറി ഏതാണ്ട് ഇതേ രീതിയിലാണ് യാത്ര ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 9 ന് ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് ദുബായില്‍ എത്തി, അതിനുശേഷം പത്തു ദിവസം എ ഐ എസ്സില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്ത്യയിലേക്ക് തിരിക്കുന്നതിനു മനുമ്പ് ഈ കപ്പല്‍ ഒക്ടോബര്‍ 23 ന്     ഒമാന്‍ കടലിടുക്കില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒസിസിആര്‍പിക്കു ലഭിച്ച രേഖകള്‍ പ്രകാരം കെം ട്രേഡറിനെപോലെ തായ്ഹുവ ഗ്ലോറിയും രഹസ്യമായി ഇറാനില്‍ നിന്നും ചരക്കു കയറ്റിയിരുന്നു. ഏതാണ്ട് 2000 മെട്രിക് ടണ്‍ കാസ്റ്റിക് സോഡ കയറ്റിയ കപ്പല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിനു മുമ്പ് ഒക്ടോബര്‍ 21 ന് ആയിരുന്നു ഇത്.

ജിം കുര്‍ട്ടിസ് എന്ന സമുദ്ര വനിരീക്ഷണത്തില്‍ പ്രാവിണ്യമുള്ള വിരമിച്ച അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥന്‍ ഒസിസിആര്‍പിയോട് പറഞ്ഞത്, ഈ കപ്പലുകളുടെ നീക്കങ്ങള്‍ ഉപരോധത്തെ മറികടക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരിക്കും എന്നാണ്.

'2004 കാലയളവിലെ എന്റെ സമുദ്രപ്രവര്‍ത്തന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉപരോധത്തെ മറികടന്ന് അനുവദനീയമല്ലാത്ത വാണിജ്യം വനടത്തുന്ന കപ്പലുകളുടെ വിവരങ്ങള്‍ ഈ കപ്പലുകളുടെ വിവരങ്ങളുമായി ചേരുന്നു എന്നതാണ്'- കുര്‍ട്ടിസ് ഒരു മെയിലില്‍ പറഞ്ഞു.

പെട്രോ കെം ഉപരോധത്തെ കബളിപ്പിച്ച് വാണിജ്യം നടത്തിയിരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് യു എസ് ട്രഷറീസ് ഓഫിസ് ഓഫ് ഫോറിന്‍ അസ്റ്റ് കണ്‍ട്രോള്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും  റിസ്‌ക് ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്‍സിയായ ഫൈവ്‌ബൈ സൊല്യൂഷന്‍സിന്റെ ഡയറക്ടറുമായ  ഐറന്‍ കെന്യോന്‍ പറഞ്ഞു.

മാര്‍ച്ചില്‍ വന്ന ഒരു വാര്‍ത്തയില്‍ ഈ മേഖലയില്‍ കൂടുതല്‍ നിരീക്ഷണത്തിനുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. ദി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് എന്ന ആഗോള സാമ്പത്തിക കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുന്ന സമിതി യുഎഇയെ അതിന്റെ... പെടുത്തി കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ തീരുമാനിച്ചു.

 

*By Anand Mangnale (OCCRP) and Alina Tsogoeva (OCCRP ID)

 

 *Banner Image Credit-James O’Brien

*OCCRP- Organized Crime and Corruption Reporting Project