'ലോകം ഭഗ്വാനി ദേവിയുടെ കാല്ക്കല്'; ഒരു തലമുറയ്ക്ക് പ്രചോദനമാകുന്ന ഇന്ത്യയുടെ മുത്തശ്ശി താരം

അമ്പത് വയസിന് ശേഷം ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു തലമുറയ്ക്ക് പ്രചോദനമാണ് 94 കാരിയായ ഭഗ്വാനി ദേവിയുടെ നേട്ടം. ഫിന്‍ലന്‍ഡില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയാണ് ഭഗ്വാനി അത്ഭുതപ്പെടുത്തുന്നത്. .24.74 സെക്കന്‍ഡിലായിരുന്നു ഹരിയാനയിലെ ഖിഡ്ക സ്വദേശിനിയായ ഭഗ്വാനിയുടെ സുവര്‍ണ നേട്ടം.

ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ ഷോട്ട്പുട്ടില്‍ ദഗര് രണ്ട് വെങ്കല മെഡലുകള്‍ നേടിയിരുന്നു. ഭഗ്വാനി ദേവി ദാഗറിന്റെ കുടുംബം കായിക കുടുംബമാണ്. ചെറുമകന് വികാസ് ദാഗര്‍ അന്താരാഷ്ട്ര പാരാ അത്ലറ്റാണ്, ഭഗ്വാനി ദേവി ദാഗറിന്റെ നേട്ടങ്ങള്‍ ലോകത്തിലെ എല്ലാ കായിക താരങ്ങള്‍ക്കും ഒരു പ്രചോദനം മാത്രമല്ല, ജീവിതത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനുള്ള സന്ദേശവുമാണ്. ഈ വര്‍ഷം ആദ്യം ചെന്നൈയില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സില് മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ താരം ഡല്‍ഹി സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടി.
''ഇന്ത്യയുടെ 94 കാരിയായ ഭഗ്വാനി ദേവി ജി വീണ്ടും തെളിയിച്ചു, പ്രായം ഒരു തടസ്സമല്ല! ടാംപെരെയില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്പ്രിന്റ് ഇനത്തില്‍ 24.74 സെക്കന്‍ഡില്‍ ഓടിയെത്തി അവര്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഷോട്ട്പുട്ടില്‍ വെങ്കലവും നേടി. തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ ശ്രമം! ' കായിക്, യുവജനകാര്യ, മന്ത്രാലയം ട്വീറ്റ് ചെയ്തു.
കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ഓഫീസും മുത്തശി താരത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. 'ടാംപെരെയില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യക്കാരിയായ 94 കാരിയായ ഭഗ്വാനി ദേവി എല്ലാവരെയും അമ്പരപ്പിച്ചു. ശ്രദ്ധേയമായ ഒരു നേട്ടം! '
'ലോകം അവളുടെ കാല്ക്കല്! ഫിന്‍ലന്‍ഡില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഒന്നും രണ്ടും നേടിയതില്‍ ഞങ്ങള്‍ ഭഗ്വാനി ദേവി ദാഗര്‍ ജിയെ ഓര്‍ത്ത് അഭിമാനിക്കുന്നു. 94-ാം വയസ്സില്‍ എന്തൊരു നേട്ടം!'' കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
അത്ലറ്റിക്സ് (ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്) മേഖലയിലെ 35 വയസും അതില്‍ കൂടുതലുമുള്ള അത്ലറ്റുകള്ക്കായുള്ള ഒരു ഇവന്റാണ് വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. ദഗറിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ മേഖലയിലുള്ളവരാല് പ്രശംസിക്കപ്പെട്ടു. രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് നേടിയ വികാസ് 2014-ല്‍ ടുണീഷ്യയില്‍ നടന്ന ഗ്രാന്‍ഡ് പ്രിക്സ് ഇവന്റില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടി.