'ജീവിക്കാനുള്ള ശക്തി നല്‍കുന്നത് പെണ്‍കുഞ്ഞിന്റെ ജനനം'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിറന്ന ആണ്‍കുഞ്ഞ് മരിച്ചു

 
cristiano-ronaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിറന്ന ആണ്‍കുഞ്ഞ് മരിച്ചു. നവജാതശിശു മരിച്ച ദുഃഖവാര്‍ത്ത റൊണാള്‍ഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പെണ്‍കുഞ്ഞിന്റെ ജനനമാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഒരു രക്ഷിതാവെന്ന നിലയില്‍ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം കുറിച്ചു. കൃത്യമായ പരിചരണവും കരുതലും നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. 

തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കും,  ഈ നഷ്ടത്തില്‍ ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഈ പ്രയാസകരമായ സമയത്ത് സ്വകാര്യതയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയാണ്, എക്കാലവും ഞങ്ങള്‍ നിന്നെ സ്‌നേഹിക്കും'  റൊണാള്‍ഡോ കുറിച്ചു.