'പഠിച്ചതെല്ലാം രാഹുല്‍ ദ്രാവിഡില്‍ നിന്നാണ്, പറഞ്ഞതെല്ലാം ഒരു നോട്ട്ബുക്കില്‍ കുറിച്ചിട്ടുണ്ട്'

ക്രിക്കറ്റില്‍ താന്‍ പഠിച്ചതെല്ലാം രാഹുല്‍ ദ്രാവിഡില്‍ നിന്നാണെന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. ഗൗരവ് കപുറുമായുള്ള ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ക്രിക്കറ്റ് ചാറ്റ് ഷോയിലാണ് തന്റെ ക്രിക്കറ്റ് യാത്രയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. രാഹുല്‍ ദ്രാവിഡ് തന്നോട് ഇതുവരെ പറഞ്ഞതെല്ലാം ഒരു നോട്ട്ബുക്കില്‍ കുറിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

ടീമിന്റെ അന്തരീക്ഷം ഒരു കളിക്കാരനെ വിനയം പഠിപ്പിക്കുന്നതിനാല്‍ ഒരു യുവ ക്രിക്കറ്റ് താരത്തിന്റെ വളര്‍ച്ചയ്ക്കുള്ള മികച്ച ക്യാമ്പുകളിലൊന്നാണ് രാജസ്ഥാന് ക്യാമ്പെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ എങ്ങനെ രാജസ്ഥാനില്‍ എത്തി എന്നതിനെക്കുറിച്ച് സംസാരിക്കവേ, ട്രയലിന്റെ ആ രണ്ട് ദിവസങ്ങളില്‍ താന്‍ ഏറ്റവും മികച്ച രീതിയില്‍ കളിച്ചുവെന്നും തന്റെ ജീവിതത്തില്‍ അത്രത്തോളം മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടില്ലെന്നും സഞ്ജു പറഞ്ഞു.
''ഞാന്‍ രണ്ട് ദിവസം ട്രയല്‍സില്‍ ബാറ്റ് ചെയ്തു, എന്റെ ജീവിതത്തിലൊരിക്കലും ആ രണ്ട് ദിവസത്തെ നിലവാരത്തില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 'വാട്ട് എ ഷോട്ട്. സഞ്ജു എന്ന ശബ്ദം കേള്‍ക്കും. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമുള്ള (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) സമയത്തെക്കുറിച്ചും അവിടെ ബാറ്റിംഗ് പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം എങ്ങനെ വളരാന്‍ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു.
തന്റെ കരിയറില്‍ ഇത്തരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ച സംഭവവും വെളിപ്പെടുത്തിയിരുന്നു. നിയന്ത്രണം നഷ്ടമായി ബാറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ട് വിട്ട സംഭവമാണ് സഞ്ജു വെളിപ്പെടുത്തിയത്. 19 വയസുള്ളപ്പോഴാണ് ഞാന്‍ അരങ്ങേറ്റം നടത്തുന്നത്. 25 വയസുള്ളപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഈ അഞ്ച് വര്‍ഷങ്ങളായിരുന്നു എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞത്. കേരള ടീമില്‍ നിന്ന് പോലും ഞാന്‍ പുറത്തായി. സ്വയം നിരവധി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് ചിന്തിച്ചു. നിങ്ങള്‍ സത്യസന്ധമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇത്തരം വെല്ലുവിളികള്‍ തീര്‍ച്ചയായും നേരിടേണ്ടി വരും'- സഞ്ജു പറഞ്ഞു.