March 15, 2025 |

പൈലറ്റിന്റെ ആത്മഹത്യ; കാമുകന്‍ കസ്റ്റഡിയില്‍

സൃഷ്ടിയുടെ ഭക്ഷണശീലം മാറ്റാനും മാംസാഹാരം കഴിക്കുന്നത് നിര്‍ത്താന്‍ ഇയാള്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തിയതായുമാണ് വെളിപ്പെടുത്തല്‍

മുംബൈയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത 25 കാരിയായ എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയയുടെ മരണത്തിന് കാരണം കാമുകനില്‍ നിന്ന് നിരന്തരമായി പീഡനവും അപമാനവും നേരിടേണ്ടി വന്നതുകൊണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ച സൃഷ്ടി തുലിയയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു.pilot death

സൃഷ്ടിയുടെ ഭക്ഷണശീലം മാറ്റാനും മാംസാഹാരം കഴിക്കുന്നത് നിര്‍ത്താന്‍ ഇയാള്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തിയതായുമാണ് വെളിപ്പെടുത്തല്‍. ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ യുവതിരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായും സൃഷ്ടിയുടെ അമ്മാവന്‍ വിവേക് കുമാര്‍ നരേന്ദ്രകുമാര്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചതായി പൊവായ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബറില്‍ ആദിത്യ തന്റെ മകള്‍ റാഷിയെയും സൃഷ്ടിയെയും ഡല്‍ഹിയില്‍ ഷോപ്പിംഗിന് കൊണ്ടുപോകാന്‍ തന്റെ കാര്‍ ഉപയോഗിച്ചിരുന്നതായും അമ്മാവന്‍ പറഞ്ഞു. യാത്രയ്ക്കിടെ റാഷിയുടെ മുന്നില്‍ വച്ച് ആദിത്യ സൃഷ്ടിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും ദേഷ്യത്തില്‍ മറ്റൊരു വാഹനത്തില്‍ കാര്‍ ഇടിക്കുകയും ചെയ്തു. സംഭവത്തില്‍ തന്റെ കാറിന് കേടുപാടുകളും സംഭവിച്ചിരുന്നു.

ഇതിനൊക്കെ പുറമെയായിരുന്നു ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു ഗുരുഗ്രാമില്‍ അത്താഴത്തിനിടെ സൃഷ്ടിയും മറ്റുള്ളവരും സസ്യേതര ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദിത്യ, സൃഷ്ടിയെ അപമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുവരും സസ്യാഹാരം കഴിക്കാന്‍ പോയെങ്കിലും സൃഷ്ടിയെ ആദിത്യ റോഡില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

ആദിത്യയെ സ്‌നേഹിച്ചതിനാല്‍ ബന്ധം ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് സൃഷ്ടി തന്റെ മകന്‍ റാഷിയോട് പറഞ്ഞതായും അമ്മാവന്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

മറ്റൊരു സംഭവത്തെ കുറിച്ചും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ സൃഷ്ടിയെ തനിക്കൊപ്പം വേണമെന്ന് ആദിത്യ പറഞ്ഞിരുന്നു. എന്നാല്‍ ജോലിയില്‍ കയറേണ്ടതാണെന്ന് അറിഞ്ഞിട്ടും ആദിത്യ സൃഷ്ടിയില്‍ നിരന്തര സമ്മര്‍ദം ചെലുത്തുകയായിരുന്നു. കൂടാതെ രണ്ടാഴ്ചയോളം അവളുടെ ഫോണ്‍ ആദിത്യ വാങ്ങിവെച്ചതും അവളില്‍ സമ്മര്‍ദം ഉണ്ടായിരുന്നു.

പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ആദിത്യ പൊതുസ്ഥലങ്ങളില്‍ സൃഷ്ടിയെ അപമാനിക്കുകയും അവളുടെ നമ്പര്‍ ബ്ലോക്ക ചെയ്യുകയും ചെയ്തിരുന്നു. സൃഷ്ടി രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിന് പഠിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും അടുപ്പത്തിലായതും.

മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കഴിഞ്ഞ ദിവസം സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റില്‍ ഡേറ്റാ കേബിളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

content summary; pilot-death-family-alleged-boyfriend

×