എയര്‍ ഏഷ്യ വിമാനദുരന്തം ; കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി

 
എയര്‍ ഏഷ്യ വിമാനദുരന്തം ; കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി

തകര്‍ന്ന എയര്‍ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി. ഇന്നലെ വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെത്തിയിരുന്നു. ഇതോടെ 162 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷകര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് രാവിലെയാണ് മുങ്ങല്‍ വിദഗ്ധര്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോഡര്‍ വീണ്ടെടുത്തത്.

ഇന്തോനേഷ്യയിലെ സുരെബായ നഗരത്തില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ മാസം 28നാണ് വിമാനം കാണാതായത്. മോശം കാലവാസ്ഥയാണ് ദുരന്തത്തിന് കാരണം എന്ന് അനുമാനിക്കപ്പെടുന്നു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ജാവ കടലില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും ഇതിനകം 48 മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കി ശവശരീരങ്ങള്‍ വിമാനത്തിനുനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.