സാരിയുടുത്ത് അലന്‍സിയര്‍; ഇത്തവണ പ്രതിഷേധം മന്ത്രി മണിയോട്

 
സാരിയുടുത്ത് അലന്‍സിയര്‍; ഇത്തവണ പ്രതിഷേധം മന്ത്രി മണിയോട്

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സമരം ചെയ്ത പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അലന്‍സിയറുടെ നാടകം. പെമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം എം മണി അധിക്ഷേപിച്ചതിനെതിരെയാണ് അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്.

സാരിയുടുത്ത് അലന്‍സിയര്‍; ഇത്തവണ പ്രതിഷേധം മന്ത്രി മണിയോട്

കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. നേരത്തെ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടപ്പോഴും അലന്‍സിയര്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടേറിയറ്റിന് ചുറ്റും ഓടിയും ഇദ്ദേഹം പ്രതിഷേധ പ്രകടനം നടത്തി.