ബാര്‍ കോഴ; കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ പുറത്ത്-രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ പണം വാങ്ങി

 
ബാര്‍ കോഴ; കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ പുറത്ത്-രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ പണം വാങ്ങി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസില്‍ കൂടുതല്‍ മന്ത്രിമാരുടെ പേരുകള്‍ പുറത്ത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍, എക്‌സൈസ് മന്ത്രി കെ, ബാബു എന്നിവരുടെ പേരുകളാണ് പുറത്തായിരിക്കുന്നത്. ഇതില്‍ ചെന്നിത്തലക്ക് കെപിസിസി ഓഫീസില്‍ വച്ചും, ശിവകുമാറിന് നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ചും പണം കൊടുത്തു എന്ന് വെളിവാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ശിവകുമാറിന് 20 ലക്ഷം രൂപയാണ് കൊടുത്തതെന്നും രേഖ വ്യക്തമാക്കുന്നു. ബാറുടമകളുടെ യോഗത്തിൻറെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടാതെ കെഎം മാണിക്ക് ഒരു കോടി രൂപ കൊടുത്തതായും യോഗത്തില്‍ പറയുന്നു. ഡിസ്റ്റലറി യൂണിറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് മാന്വവലാക്കുന്നതിനാണ് രൂപ കൊടുത്തതെന്നും ചര്‍ച്ചയില്‍ പറയുന്നു.