എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനാണയാള്‍ ശ്രമിക്കുന്നത്? ഭാമ ചോദിക്കുന്നു

 
എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനാണയാള്‍ ശ്രമിക്കുന്നത്? ഭാമ ചോദിക്കുന്നു

തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സിനിമയിലെ ഒരു പ്രമുഖന്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി നടി ഭാമ. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം പറയുന്നത്. വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്ന ആളെക്കുറിച്ച് അറിയുന്നത്. താന്‍ ഏറെ ബഹുമാനിക്കുന്ന ഒരാള്‍. ചില ചടങ്ങുകളില്‍വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല; ഭാമ പറയുന്നു.

സംവിധായകന്‍ വിഎം വിനു തന്നെയാണ് ഇയാളെക്കുറിച്ച് പറയുന്നത്. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചാല്‍ അദ്ദേഹത്തിനു തലവേദനയുണ്ടാക്കുമോ എന്നു എന്നു ചോദിച്ചിട്ടാണ് അദ്ദേഹം പറയുന്നത് നിന്നെ ഈ സിനിമയില്‍ നിന്നും മാറ്റണണമെന്നും അല്ലെങ്കില്‍ പുലിവാലാകും എന്നും. അപ്പോഴാണ് ആരാണ് എന്റെ ശത്രുവെന്നും ഒരു കരുതലിനുവേണ്ടി അറിഞ്ഞിരുന്നോട്ടെ എന്നും ചോദിച്ച് ആളുടെ പേര് വിനുചേട്ടനോട് ചോദിച്ചറിഞ്ഞതെന്നും ഭാമ പറയുന്നു.

മുമ്പ് ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന്‍ സജി സുരേന്ദ്രനും പറഞ്ഞിരുന്നു എന്നെ ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നുവെന്ന്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴെ ഒരാള്‍ വിളിച്ചു പറഞ്ഞു ഭാമയെ മാറ്റണമെന്ന്, എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍ അവള്‍ നിങ്ങള്‍ക്കൊരു തലവേദനയാകുമെന്നു പറഞ്ഞു എന്ന് സജി സുരേന്ദ്രന്‍ തന്നോടു പറഞ്ഞതായും ഭാമ പറയുന്നു.

തനിക്കും സിനിമയില്‍ ശത്രുക്കളുണ്ടെന്നത് അത്ഭുതമായിട്ടാണ് ഭാമ പറയുന്നത്. ആദ്യമൊന്നും ഇത് കാര്യമാക്കിയില്ല. തന്റെ ശത്രു ഒരാളോ എന്നറിയില്ല, ഒന്നിലേറെ പേര്‍ ഉണ്ടായിരിക്കാം എന്നും ഭാമ പറയുന്നു. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകും എന്നാണ് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നതെന്നും പല സംവിധായകരും ഇക്കാര്യം തന്നോടു പറഞ്ഞിട്ടുള്ളതായും ഭാമ വ്യക്തമാക്കുന്നു.

പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച നടിമാരിലൊരാള്‍ താനാണെന്ന വാര്‍ത്തകള്‍ നുണയാണെന്നും ഭാമ പറയുന്നു. അങ്ങനെയൊരു ആക്രമണവും തന്റെ നേര്‍ക്ക് ഉണ്ടായിട്ടില്ലെന്നും ഭാമ വ്യക്തമാക്കുന്നു