ടോം ഹാങ്ക്‌സും ജെന്നിഫര്‍ ലോപ്പസും പിന്നെ ഹിറ്റ്‌ലറും ടൊറന്റോ ചലച്ചിത്രമേളയില്‍

 
ടോം ഹാങ്ക്‌സും ജെന്നിഫര്‍ ലോപ്പസും പിന്നെ ഹിറ്റ്‌ലറും ടൊറന്റോ ചലച്ചിത്രമേളയില്‍

എ ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദ നൈബര്‍ഹുഡില്‍ മിസ്റ്റര്‍ റോജേര്‍സ് ആയി ടോം ഹാങ്ക്‌സ്, ഹസ്ലേര്‍സ് എന്ന സിനിമയില്‍ ഒരു സ്ട്രിപ്പര്‍ (മാദക നൃത്തം ചെയ്യുന്നയാള്‍) ആയി ജെന്നിഫര്‍ ലോപ്പസ്. ജോജോ റാബിറ്റ് എന്ന സിനിമയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആയി ടായ്ക വായ്റ്റിറ്റി - ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും ശ്രദ്ധേയമാകാനിടയുള്ള മൂന്ന് പ്രകടനങ്ങള്‍. മരിയെല്ലെ ഹെല്ലര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'എ ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദ നൈബര്‍ഹുഡ്'.

2019 നവംബറില്‍ തീയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് ഈ സിനിമ. കഴിഞ്ഞ വര്‍ഷം മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പായി ടൊറന്റോ ഫെസ്റ്റിലാണ് ഗ്രീന്‍ ബുക്ക് സിനിമയുടെ പ്രീമിയര്‍ നടന്നത്. ലോറീന്‍ സ്‌കഫാരിയ ആണ് ഹസ്ലേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. മരിയെല്ലെ ഹെല്ലറും ലോറീന്‍ സ്‌കഫാരിയയുമടക്കം നിരവധി വനിതാ സംവിധായകരാണ് ഇത്തവണ ടൊറന്റോ മേളയ്ക്കുള്ളത്. സംവിധായകന്‍ ടായ്ക വായ്റ്റിറ്റി തന്നെയാണ് ജോജോ റാബിറ്റ് എന്ന് ആക്ഷേപഹാസ്യ ചിത്രത്തില്‍ ഹിറ്റ്‌ലറാകുന്നത്.