വി എസ് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നതായി പാര്‍ട്ടി

 
വി എസ് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നതായി പാര്‍ട്ടി

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് പ്രമേയം പാസ്സാക്കി. വിഎസ് തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നുവെന്നും പാര്‍ട്ടിക്കെതിരെ സാങ്കല്‍പ്പിക കഥകളുണ്ടാക്കുന്നെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് പ്രമേയം പാസ്സാക്കിയത്.

വിഎസ് പാര്‍ട്ടിക്ക് നല്‍കിയ കത്ത് സംസ്ഥാനസമിതി തള്ളിക്കളഞ്ഞതായി പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിഎസിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. വിഎസ് പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണതായും പ്രമേയം കുറ്റപ്പെടുത്തുന്നു. സോളാര്‍സമരം പിന്‍വലിച്ചത് വിഎസ് കൂടി പങ്കടുത്ത സെക്രട്ടറിയേറ്റിലാണെന്നും പിണറായി പറഞ്ഞു.