എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ മെച്ചം- അജയ് മാക്കന്‍

 
എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ മെച്ചം- അജയ് മാക്കന്‍

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമായിരിക്കെ വിവിധ പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവന്ന് തുടങ്ങി. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ അറിയിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമായിരിക്കുമെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ കിരണ്‍ ബേദി അറിയിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ മെച്ചപ്പെട്ട ഫലമുണ്ടാക്കാന്‍ കഴിഞ്ഞതായി കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം തലവന്‍ അജയ് മാക്കന്‍ അവകാശപ്പെട്ടു.