കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; തലനാരിഴയ്‌ക്ക് രക്ഷപെട്ട് നടി അർച്ചന കവി

 
കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; തലനാരിഴയ്‌ക്ക് രക്ഷപെട്ട് നടി അർച്ചന കവി

കൊച്ചി മെട്രോയ്ക്ക് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണെന്ന പരാതിയുമായി നടി അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മുകളിൽ നിന്നും കോൺക്രീറ്റ് സ്ലാബ് കാറിൽ വീണെന്നും ഞങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നുമാണ്‌ നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണമെന്ന് അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അർച്ചന കവി വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ ചില്ല് തകർന്ന ചിത്രവും അർച്ചന ഇസ്റ്റഗ്രാമിൽ പങ്കുവെച്ചു.