ചൈനക്കാരെ കണ്ടു പഠിക്കൂ; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലത്തിന്റെ ഉറപ്പ് അവര്‍ ടെസ്റ്റ് ചെയ്തത് ഇങ്ങനെയാണ്

 
ചൈനക്കാരെ കണ്ടു പഠിക്കൂ; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലത്തിന്റെ ഉറപ്പ് അവര്‍ ടെസ്റ്റ് ചെയ്തത് ഇങ്ങനെയാണ്

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം കഴിഞ്ഞ് നാലാം ദിവസം ഒരു തൂക്കുപാലം നിലംപൊത്തി. ഇത് നമ്മുടെ നാട്ടിലെ കഥ. നമുക്ക് ഇതൊന്നും പുത്തരിയല്ല.

അങ്ങ് ചൈനയിലും സര്‍ക്കാര്‍ ഒരു തൂക്കുപാലം നിര്‍മിച്ചു. വെറും തൂക്കുപാലമല്ല. ഗ്ലാസ്സ് കൊണ്ട് നിര്‍മിച്ച പാലം. തീര്‍ന്നില്ല ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ളതും ഉയരമുള്ളതുമാണ് ഈ പാലം. പണി കഴിഞ്ഞപ്പോള്‍ വെറുതെ തുറന്നു കൊടുക്കുകയായിരുന്നില്ല അവര്‍ ചെയ്തത്. പാലത്തിന്റെ ബലം ശരിക്കും പരിശോധിച്ചു.

ഗ്ലാസ് കൊണ്ട് നിര്‍മിച്ച പാലത്തില്‍ ആദ്യം ഹാമ്മര്‍ ഉപയോഗിച്ച് അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടു.എന്നിട്ടും തൃപ്തി വരാത്ത അധികാരികള്‍ രണ്ട് ടണ്‍ ഭാരമുള്ള കാര്‍ തന്നെ പാലത്തില്‍ കൂടി ഓടിച്ചു നോക്കി. സെഡാന്‍ കാറില്‍ നിറയെ ആളുകളെയും ഇരുത്തിയാണ് പാലത്തില്‍ കയറ്റിയത്. അതുകൂടി കഴിഞ്ഞാണ് പാലത്തിന് ആവശ്യത്തിന് ബലമുണ്ടെന്ന് അധികൃതര്‍ സമ്മതിച്ചത്.

മൂന്ന് ഗ്ലാസ്സുകളാണ് പാലത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ളത്. സെഡാന്‍ കാര്‍ കയറ്റിയപ്പോള്‍ മുകളിലെ ഗ്ലാസ് ചെറുതായി പൊട്ടിയെങ്കിലും അടിയിലെ രണ്ട് നിരയിലുള്ള ഗ്ലാസ്സുകള്‍ക്ക് ഒന്നും സംഭവിച്ചില്ല. പൊട്ടിയാല്‍ മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലാണ് പാലത്തില്‍ ഗ്ലാസ് പാളികള്‍ നിരത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ കാണുവാന്‍:

http://goo.gl/MDdPqf