ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂരമര്ദ്ദനം; വീഡിയോയും പ്രചരിപ്പിച്ചു

 
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂരമര്ദ്ദനം; വീഡിയോയും പ്രചരിപ്പിച്ചു

ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ദളിത് യുവാവിനെ മൂന്നുപേര്‍ ക്രൂരമായി തല്ലിച്ചതച്ച് 'ജയ് മാതാ ദി' എന്നു വിളിപ്പിച്ചു. തങ്ങളുടെ ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. നാലാമതൊരാള്‍ ഈ മര്‍ദ്ദനം ചിത്രീകരിക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 27 വയസുള്ള മുസഫര്‍നഗര്‍ സ്വദേശിയായ വിപിന്‍ കുമാര്‍ എന്ന ദളിത് യുവാവാണ് ആക്രമണത്തിനിരയായതെന്ന് വീഡിയോയില്‍ നിന്ന് പോലീസ് കണ്ടെത്തി. ആക്രമണത്തിന് ഇരയായ യുവാവും കുടുംബവുമായി തങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും പ്രദേശത്തു തന്നെയുള്ള ഗുജ്ജാര്‍ സമുദായത്തിലെ യുവാക്കളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുസഫര്‍നഗറിലെ പുര്‍സാക്കി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമെന്നും സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് ആനന്ദ് ഡിയോ പറഞ്ഞതായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.സി, എസ്.ടി, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹെല്‍മറ്റ് ധരിച്ച് നിലത്തു കിടക്കുന്ന യുവാവിനെ മൂന്നു പേര്‍ തൊഴിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പീന്നീട് കൂപ്പുകൈകളോടെ ഇരിക്കുന്ന യുവാവിന്റെ ഹെല്‍മറ്റ് മാറ്റി മര്‍ദ്ദിക്കുകയും ജയ് മാതാ ദീ എന്ന് വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനും അത് 'വൈറല്‍' ആക്കാനും നാലാമനോട് ഇവര്‍ നിര്‍ദേശിക്കുന്നതും വീഡിയോയിലുണ്ട്. അതിലൊരാള്‍ "നിന്റെ അംബേദ്ക്കറിനെ ഞങ്ങള്‍ അപമാനിച്ചോടാ, പിന്നെന്തിനാണ് ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത്" എന്നു ചോദിക്കുന്നതും കേള്‍ക്കാം.

http://www.azhimukham.com/india-in-up-new-dalit-leader-chandrashekhar-and-his-bhim-army-become-threat-to-sanghparivar/

കഴിഞ്ഞ മാസം ഉണ്ടായ മറ്റൊരു സംഭവത്തിന്റെ ബാക്കിയാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. അന്ന് പ്രചരിച്ചിരുന്ന ഒരു വീഡിയോയില്‍ ദൈവങ്ങളെ പരിഹസിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്നുമാണ് പോലീസ് പറയുന്നത്. അന്ന് വിപിന്‍ കുമാര്‍ അടക്കമുള്ള ദളിത്‌ യുവാക്കള്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കീറിയെറിയുകയും അവിടെ അംബേദ്‌ക്കറുടെ ചിത്രങ്ങള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. അന്ന്, സംഘപരിവാര്‍ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിപിന്‍ കുമാര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴി വിപിന്‍ കുമാര്‍ ആക്രമിക്കപ്പെടുകയായിരുന്നു.

ഉന അടക്കം രാജ്യമെമ്പാടും ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്ന് യുപിയില്‍ രൂപം കൊണ്ട ഭീം ആര്‍മി പ്രവര്‍ത്തകനാണ് വിപിന്‍ കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഭീമ-കൊറിഗാവില്‍ ദളിതര്‍ക്കെതിരെ വലതു സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ദളിത്‌ അക്രമം എന്നു ചിത്രീകരിച്ച് ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും എതിരെ കേസ് എടുക്കയാണ് പോലീസ് ചെയ്തത്.

http://www.azhimukham.com/itssystems-usual-practice-if-to-dub-an-aggressive-muslim-a-terrorist-and-a-dalit-activist-a-naxal-says-jignesh-mevani/

http://www.azhimukham.com/india-prakashambedkar-bhimakoregaon-reemergence-united-dalit-politics/

http://www.azhimukham.com/india-saharanpur-violence-dalits-in-aggressive-mood-bhim-sena-bjp-epw/

http://www.azhimukham.com/trending-dalit-woman-and-her-son-attacked-by-mob-in-gujarat-video/

http://www.azhimukham.com/una-chalo-dalit-padyatra-protest-march-against-hindutwa-sanghparivar-vijoo-krishnan/

http://www.azhimukham.com/the-myth-of-holy-cow-india-brahmanism-atrocities-dalit-muslims-dn-jha-anupama/

http://www.azhimukham.com/una-dalit-ladat-sangarsh-samiti-protest-rally-radhika-vemula-hoist-national-flag/

http://www.azhimukham.com/dalit-literature-language-bagul-pandit-karuppan-communism-toni-morrison-afro-america-marginalised-india-malayalam/

http://www.azhimukham.com/ugc-decides-to-stop-fund-for-dalit-research-centres-criticise-bjp-government/