തദ്ദേശ തിരഞ്ഞെടുപ്പ്: ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ്, വിട്ടുകൊടുക്കാതെ യുഡിഎഫ്

 
തദ്ദേശ തിരഞ്ഞെടുപ്പ്: ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ്, വിട്ടുകൊടുക്കാതെ യുഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡുയര്‍ത്തി എല്‍ഡിഎഫ്. ആദ്യം മുന്നില്‍നിന്നശേഷം പിന്നിലായിപ്പോയ ഇടതു സഖ്യം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നില മെച്ചപ്പെടുത്തുകയാണ്. കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്. അതേസമയം മുനിസിപ്പാലിറ്റിയില്‍ ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്.

കോര്‍പ്പറേഷന്‍: എല്‍ഡിഎഫ് 4, യുഡിഎഫ് 2, എന്‍ഡിഎ 0

മുനിസിപ്പാലിറ്റി: എല്‍ഡിഎഫ് 38, യുഡിഎഫ് 39, എന്‍ഡിഎ 3

ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ് 405, യുഡിഎഫ് 353, എന്‍ഡിഎ 28

ബ്ലോക്ക് പഞ്ചായത്ത്: എല്‍ഡിഎഫ് 96, യുഡിഎഫ് 53, എന്‍ഡിഎ 1

ജില്ലാ പഞ്ചായത്ത്: എല്‍ഡിഎഫ് 12, യുഡിഎഫ് 2, എന്‍ഡിഎ 0