ക്ഷേത്രങ്ങളില്‍ എന്നല്ല ഒരു ആരാധനാലയത്തിലും ആയുധ പരിശീലനം അനുവദിക്കുകയില്ല;കടകംപള്ളി സുരേന്ദ്രന്‍

 
ക്ഷേത്രങ്ങളില്‍ എന്നല്ല ഒരു ആരാധനാലയത്തിലും ആയുധ പരിശീലനം അനുവദിക്കുകയില്ല;കടകംപള്ളി സുരേന്ദ്രന്‍

അഴിമുഖം പ്രതിനിധി

ആരാധാനാലയങ്ങളില്‍ ആയുധ പരിശീലനങ്ങള്‍ നടത്താന്‍ അനുവദിക്കുകയില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ മാത്രമല്ല നമ്മുടെ സംസ്ഥാനത്ത് ആയിരക്കണക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനങ്ങളും മുളവടിയും കുറുവടിയും കൊണ്ടുള്ള കായിക പരിശീലനങ്ങളും നടത്താന്‍ പാടില്ല എന്നുള്ളതാണ് സര്‍ക്കാരിന്‍റെ നിലപാട്. ക്ഷേത്രങ്ങളില്‍ എത്തുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷേത്ര പരിസരം പരിപാപനമായി കാണാന്‍ ആണ് അവര്‍ ആഗ്രഹിക്കുന്നത്. അവിടെ ആര്‍എസ്എസ് എന്ന് മാത്രമല്ല ഒരു സംഘടനയുടെയും ഒരു തരത്തില്‍ ഉള്ള പരിശീലനവും അനുവദിക്കില്ല. ക്ഷേത്രങ്ങളില്‍ എന്നല്ല ഒരു ആരാധനാലയത്തിലും ആയുധ പരിശീലനം അനുവദിക്കുകയില്ല. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌.മന്ത്രി പറഞ്ഞു.