എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; എൻഡോസൾഫാൻ ഇരകളുടെ സമരം പിൻവലിച്ചു

 
എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; എൻഡോസൾഫാൻ ഇരകളുടെ സമരം പിൻവലിച്ചു

എൻഡോസൾഫാൻ ഇരകള്‍ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. സർക്കാരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. സർക്കാരുമായി നടത്തിയ ചർ‌ച്ചയിൽ ധാരണയായതായി സമര സമിതി അറിയിച്ചു. സമരസമിതി മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും നേതാക്കൾ അറിയിച്ചു. ഉച്ചയ്ക്ക് 1 മുതൽ മുന്നു മണി വരെയായിരുന്നു പ്രൈവറ്റ് സെക്രട്ടറിമാരുമായുള്ള സമരസമിതിയുടെ ചർച്ച. ഇതിന് ശേഷം മുഖ്യമമന്തിയുമായും എൻഡോസൾഫാൻ സമര സമിതിയുമായി ചർച്ച നടത്തി. ഇതിന് ശേഷമായിരുന്നു സമരം വിജയിച്ചതായുള്ള പ്രഖ്യാപനം പുറത്ത് വന്നത്.

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി എന്നാൽ ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുമെന്നും സമര സമിതിയുടെ ആവശ്യം. ഇരളായ 1904 പേരുൾപ്പെട്ട പട്ടികയിൽ 18 വയസ്സുപൂർത്തിയാക്കിയായ വരെ കൂടി ഉൾപ്പെടുത്തും. ഇക്കാര്യം തീരുമാനിച്ച് പേരെകൂടി എൻഡോസൾഫാൻ ദുരിത ബാധിതരെ ഉൾപ്പെടുത്തി. പുതുതായി 500 ഓാളം പേർ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തും. അർഹരായ എല്ലാവരെയും പട്ടികയിൽ പെടുത്താൻ നടപടികൾ സ്വീകരിക്കും. ഇതിന്റെ നടപടികൾക്ക് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയതായും ചർച്ചയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിഎം വി ജയരാജൻ അറിയിച്ചു. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും.

എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

https://www.azhimukham.com/offbeat-minister-kk-shailaja-against-endosulfan-victims-strike/

https://www.azhimukham.com/victims-of-endosulfan-are-in-hunger-strike-in-front-of-secretariate-for-their-right-to-include-in-the-list-of-infected/