'ഒരു ദുരന്തത്തിനും പ്രളയത്തിനും തകർക്കാൻ കഴിയാത്ത പുതിയ കേരളമാണ് ലക്ഷ്യം'; ആയിരം ദിനങ്ങളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി/ വീഡിയോ

 
'ഒരു ദുരന്തത്തിനും പ്രളയത്തിനും തകർക്കാൻ കഴിയാത്ത പുതിയ കേരളമാണ് ലക്ഷ്യം'; ആയിരം ദിനങ്ങളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി/ വീഡിയോ

എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞ് സർക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷാ രംഗത്തെ ഇടപെടലുകളും ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കലും ഗെയിൽപൈപ്പ് ലൈൻ നിർമ്മാണ പുരോഗതിയും എടുത്തു പറയേണ്ട നേട്ടങ്ങളാണെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

പൊതുവിദ്യാലയങ്ങൾ ഹൈടെക്കായെന്നും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് വന്നെന്നും വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനം ആരോഗ്യ രംഗത്തും മുന്നേറ്റം കാഴ്ചവച്ചെന്നും, ആയിരം ദിവസം കൊണ്ട് നടപ്പാക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ പോലും കാര്യങ്ങളാണ് സർക്കാർ നടപ്പാക്കിയതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

പ്രളയമില്ലായിരുന്നെങ്കിൽ കാർഷിക രംഗത്തുൾപ്പെടെ കേരളം ആയിരം ദിനങ്ങള്‍ക്കുള്ളിൽ സ്വയം പര്യാപ്തരായിരാകുമായിരുന്നു. കേരളത്തിന്റെ സമഗ്ര വികസനമാണ് സർക്കാറിന്റെ ലക്ഷ്യം. ഒരു ദുരന്തത്തിനും പ്രളയത്തിനും തകർക്കാൻ കഴിയാത്ത പുതിയ കേരള സൃഷ്ടിക്കാനാണ് സർക്കാറിന്റെ ശ്രമമമെന്നും അദ്ദേഹം ന്നെന്നും അദ്ദേഹം കോഴിക്കോട്ട് നടക്കുന്ന ദിനാഘോഷത്തിൻ ഉദ്ഘാടനചടങ്ങിൽ കൂട്ടിച്ചേർത്തു.

ലൈവ് വീഡിയോ.