യൂണിവേഴ്‍സിറ്റി കോളേജ് അക്രമം: അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമും പിടിയിൽ

 
യൂണിവേഴ്‍സിറ്റി കോളേജ് അക്രമം: അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമും പിടിയിൽ

യൂണിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർത്ഥി അഖിലിനെ ക്യാപസിൽ വച്ച് കുത്തിപരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ എസ്എഫഐ യുണിറ്റ് പ്രസിഡന്റെ് എ.എന്‍ നസീം, സെക്രട്ടറി ശിവരഞ്ജിത് എന്നിവരാണ് പിടിയിലായത്. തിരുവനന്ദപുരം നരഗത്തിസെ കേശവദാസപുരത്തുവച്ചാണ് തിങ്കളാഴ്ച പുലർച്ചയോടെ ഇരുവരും പിടിയിലായത്. കന്‍റോണ്‍മെന്‍റ് പൊലീസ് പിടികൂടിയത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

മുഖ്യപ്രതികളെന്ന് കരുതുന്ന ഇരുവരും പിടിയിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ക്യാംപസിലെ എസ്എഫ്ഐ നേതാക്കളായ ആദിൽ‌, ആരോമൽ, അമർ എന്നിവരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗവുമായ ഇജാബിനെയാണ് കേസുമായി ബന്ധിപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്.

എന്നാൽ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം നഗരത്തിൽ വച്ച് തന്നെ മുഖ്യപ്രതികൾ പിടിയിലാവുന്നത്. കേസിൽ എട്ട് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്, നാലാം പ്രതി അമർ, അഞ്ചാം പ്രതി ഇബ്രാഹിം, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ, എട്ടാം പ്രതി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

അതേസമയം, കേസിലെ കൂടുതൽ പേരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ മാധ്യമങ്ങളോട് പ്രതികരിച്ചു. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു പരിശോധന.

അതിനിടെ, വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും നാലു കെട്ട് ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ പരിശോധനയുടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുയർന്നിരുന്നു.

ബെന്‍ സ്‌റ്റോക്‌സും ബട്‌ലറും ഇംഗ്ലണ്ടിന്റെ വിജയ ശില്‍പികള്‍; ആവേശം വിതറിയ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് കന്നി കിരീടനേട്ടം