കൊച്ചി നഗരമധ്യത്തില്‍ വന്‍തീപിടുത്തം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം, കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു- വീഡിയോ, ചിത്രങ്ങള്‍

കൊച്ചി നഗരമധ്യത്തില്‍ വന്‍തീപിടുത്തം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം, കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു- വീഡിയോ, ചിത്രങ്ങള്‍

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനനടുത്തുള്ള ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം. രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. അതേസമയം കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സാധിച്ചിട്ടില്ല.

ആറ് നിലകളുള്ള കെട്ടിടത്തിൽ എല്ലാ നിലകളിലേക്കും തീ പടർന്നു കയറി. രാവിലെ 11.30 ന് തീപിടുത്തമുണ്ടായത്. ചെരുപ്പകള്‍ തീപിടിച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ചെരുപ്പുകളില്‍ നിന്നും വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തം ഉണ്ടായ ഉടനെ ജീവനക്കാരെയെല്ലാം കെട്ടിടത്തില്‍ നിന്നും ഒഴിപ്പിക്കാനായത് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായകമായി.

ആളപായമില്ല; സമീപ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തൊട്ടടുത്ത അപ്പാര്‍ട്ടുമെന്റിലുള്ളവരെയും ഒഴിപ്പിച്ചു. തീയണയ്ക്കാന്‍ പതിനെട്ട് അഗ്നിശമന സേനാ യൂണിറ്റുകളെത്തി. നാവികസേനയുടെ സഹായം തേടി. അന്തരീക്ഷത്തിലാകെ കറുത്ത പുക ഉയര്‍ന്നു. സമീപത്തുള്ള കെട്ടിടത്തിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുകളിലെ നിലയിൽ നിന്നുമാണ് അഗ്നിശമന സേന തീയണച്ചത്. അകത്ത് റബ്ബർ ഉത്പന്നങ്ങളായതിനാലാണ് ഇത്രയെളുപ്പത്തിൽ വ്യാപകമായി തീ പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടം വീഴുമെന്ന അവസ്ഥയാണെന്നു ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. തീ നിയന്ത്രിക്കാന്‍ നേവിയുടെ സഹായം എത്തിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നേവിയുടെ ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങള്‍ എത്തിക്കണം.

കൊച്ചിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. കൂടാതെ സമീപ പ്രദേശത്തെ ഫഌറ്റുകളില്‍ നിന്നും മറ്റും ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.കൊച്ചി നഗരമധ്യത്തില്‍ വന്‍തീപിടുത്തം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം, കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു- വീഡിയോ, ചിത്രങ്ങള്‍