പര്‍വ്വത യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കൊളറാഡോ റോഡ് ട്രിപ്പിലെ ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കൂടി ഉള്ളതാണ്

 
പര്‍വ്വത യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ കൊളറാഡോ റോഡ് ട്രിപ്പിലെ ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കൂടി ഉള്ളതാണ്

നിങ്ങള്‍ പര്‍വ്വത യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ നിങ്ങള്‍ വടക്കേ അമേരിക്കയിലായിരിക്കുമ്പോള്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ റോക്കീസിലൂടെയുള്ള ഒരു കൊളറാഡോ റോഡ് യാത്ര ഒഴിവാക്കരുത്. അമേരിക്കന്‍ ഐക്യനാടുകളിലെ റോക്കി പര്‍വ്വതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌റ്റേറ്റാണ് കൊളറാഡോ. ഈ പ്രദേശത്തിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പേരില്‍നിന്നാണ് ഈ നാടിന് കൊളറാഡോ എന്ന പേര് കിട്ടിയത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ പര്‍ വ്വതനിരകളായ റോക്കീസിലെ (റോക്കി മലനിരകള്‍) അതിശയകരമായ തടാകങ്ങള്‍ കണ്ട് മനസ് നിറയ്ക്കുന്ന തരത്തില്‍, പ്രകൃതിഭംഗി നിറഞ്ഞ മലഞ്ചെരിവുകളിലൂടെയുള്ള ഡ്രൈവുകള്‍ക്കോ ട്രെക്കിങ്ങിനോ കൊളറാഡോ റോഡ് യാത്ര തിരഞ്ഞെടുക്കാം. കൊളറാഡോയില്‍ ഒരു യാത്രകിനെ സംബന്ധിച്ചടത്തോളം ഒട്ടേറെ അവസരങ്ങളുണ്ട്. കൊളറാഡോയിലെ റോഡ് ട്രിപ്പിലെ പ്രധാന പ്രത്യേകത മനോഹരമായ പ്രദേശങ്ങളിലൂടെ കടന്നുപോകാം എന്നതാണ്.
ട്രയല്‍ റിഡ്ജ് റോഡ് വഴി ഡെന്‍വര്‍ നിന്നും ഗ്രാന്‍ഡ് ലേക്കുള്ള റൂട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രകൃതിസുന്ദരമായ പ്രദേശത്തൂടെയുള്ള ഡ്രൈവുകളും, മൗണ്ട് ഇവാന്‍സിലൂടെയുള്ള സുന്ദരമായ ബൈവേയും ട്രയല്‍ റിഡ്ജ് പാര്‍ക്ക് വേയും ഒരിക്കലും മറക്കില്ല. ഗ്ലെന്‍വുഡ് സ്പ്രിംഗ് വഴി ഗ്രാന്‍ഡ് ലേക്കില്‍ നിന്നും ആസ്പനിലേക്ക് പോകുമ്പോള്‍ മനസില്‍ തൊടുന്നത് മലഞ്ചെരിവിലൂടെയുള്ള ഡ്രൈവും, ഹാംഗിങ് ലേക്ക് പാതയുമാണ്.
ആസ്പനില്‍ നിന്നും കൊളറാഡോ സ്പ്രിംഗ്‌സിലേക്കുള്ള യാത്രയില്‍ മെറൂണ്‍ ബെല്‍സ്, വൈറ്റ് ഫോറസ്റ്റ് റിവര്‍ പാര്‍ക്ക്, ഇന്‍ഡിപെന്‍ഡന്‍സ് പാസും ഒക്കെ നല്ലൊരു അനുഭവമാണ്. കൊളറാഡോ സ്പ്രിംഗ്‌സില്‍ നിന്നും തിരിച്ച് കൊളറാഡോയുടെ തലസ്ഥാനമായ ഡെന്‍വറിലേക്കുള്ള ഡ്രൈവില്‍ പൈക്ക്‌സ് പീക്ക്, ഗാര്‍ഡന്‍ ഓഫ് ഗോഡ്‌സ് കടന്നുപോയില്ലെങ്കില്‍ കൊളറോഡോ യാത്ര പൂര്‍ത്തിയാകില്ല.
കൊളറാഡോയിലെ കാഴ്കളെ തേടിയുള്ള യാത്രക്ക്, കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വേണ്ടിവരും. മൂന്ന് ദിവസത്തെ ഒരു റോഡ് ട്രിപ്പിലൂടെ അറിഞ്ഞ കൊളറാഡോ കാഴ്ചകളിലെ ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്..കൊളറാഡോ റോഡ് ട്രിപ്പിന്റെ വിശദമായ വിവരങ്ങള്‍ അറിയാം - COLORADO ROAD TRIP ITINERARY – THE BEST OF ROCKIES