അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ജവാനെ പിടികൂടിയതായി പാക്കിസ്ഥാന്‍

 
അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ ജവാനെ പിടികൂടിയതായി പാക്കിസ്ഥാന്‍

അഴിമുഖം പ്രതിനിധി

അതിര്‍ത്തി ലംഘിച്ച് കടന്ന ഇന്ത്യന്‍ ജവാനെ പിടികൂടിയതായി പാക്കിസ്ഥാന്‍. അശ്രദ്ധമായി നിയന്ത്രണരേഖ ലംഘിച്ച മഹാരാഷ്ട്ര സ്വദേശിയും 37 രാഷ്ട്രീയ റൈഫിള്‍ ജവാനുമായ ചന്തു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെ പിടികൂടിയെന്ന് പാക് ആര്‍മി ഇന്ത്യന്‍ കരസേന അധികൃതരെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സംഭവത്തെകുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇന്ത്യയോ,പാക്കിസ്ഥാനോ നല്‍കിയിട്ടില്ല. ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൈനികരും പ്രദേശവാസികളും അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് അസാധാരണമല്ലെന്ന് കരസേന അധികൃതര്‍ പ്രതികരിച്ചുവെന്നും ഇക്കാര്യം ഹോട്ട്‌ലൈന്‍ വഴി ഡിജിഎംഒ പാക്കിസ്ഥാനെ അറിയിച്ചുവെന്നുമാണ്.

മിന്നലാക്രമണത്തില്‍ ഇന്ത്യയുടെ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പാക് മാധ്യമമായ ദ ഡോണില്‍ വന്നിരുന്നു. തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ കരസേന അധികൃതര്‍ പ്രതികരിച്ചു. ഡോണ്‍ പിന്നീട് വാര്‍ത്ത പിന്‍വലിച്ചു.