ഓപ്പോ എഫ്15 ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

 
ഓപ്പോ എഫ്15 ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു

ഈ വര്‍ഷം ആദ്യം പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഓപ്പോ. എഫ് സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ എഫ് 15 കമ്പനി ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എഫ്11 പോലെ വാട്ടര്‍ ഡ്രോപ്പ് ഡിസ്പ്ലേയുമായാണ് എഫ്15 വരുന്നതെന്നാണ് സൂചന. ഏറ്റവും ക്രിസ്റ്റല്‍ ക്ലിയര്‍ ഷോട്ട് സമ്മാനിക്കുന്ന ഫോണില്‍ ലംബമായ ട്രിപ്പിള്‍ അല്ലെങ്കില്‍ ക്വാഡ് ക്യാമറ ഉണ്ടായിരിക്കുമെന്നാണ് സൂചന. മുന്‍വശത്ത് ഒരു പോപ്പ്അപ്പ് ക്യാമറയും അമോലെഡ് ഡിസ്പ്ലേയും പ്രതീക്ഷിക്കുന്നു. എഫ് 15 ന്റെ സവിശേഷതകള്‍ അധികം പുറത്തായിട്ടില്ലെങ്കിലും ഫോണ്‍ വ്യത്യസ്ത ഡിസൈന്‍ സമ്മാനിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോര്‍ സ്പെസിഫിക്കുകളില്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കാം. എഫ് 11 പ്രോ-യില്‍ കണ്ട നോച്ച്ലെസ്സ് ഡിസ്പ്ലേ, ഡ്യുവല്‍ ക്യാമറ സജ്ജീകരണം എന്നിവ എന്തായാലും എഫ്15-ലും ഉണ്ടാവും. എഫ് 11 ഫോണുകള്‍ക്ക് 6 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്ള ഹെലിയോ പി 70 സോസിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ അതിലും മികച്ച് ചിപ്പ്‌സെറ്റ് പ്രതീക്ഷിക്കാം.