കെ കെ വേണുഗോപലിനു പത്മവിഭൂഷണ്‍, ഡോ.ഹരിദാസിനും പുരുഷോത്തമ മല്ലയ്യക്കും പത്മശ്രീ

 
കെ കെ വേണുഗോപലിനു പത്മവിഭൂഷണ്‍, ഡോ.ഹരിദാസിനും പുരുഷോത്തമ മല്ലയ്യക്കും പത്മശ്രീ

അഴിമുഖം പ്രതിനിധി

ബിജെപി നേതാവ് എല്‍ കെ അദ്വാനി, ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സുപ്രീം കോടതി അഭിഭാഷകനും മലയാളിയുമായ കെ കെ വേണുഗോപാല്‍,പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍
എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പത്മവിഭൂഷണ്‍ അവാര്‍ഡുകള്‍. 20 പേര്‍ക്ക് പത്മഭൂഷണ്‍, മലയാളികളായ ഡോ. കെ പി ഹരിദാസ്, എന്‍ പുരുഷോത്തമ മല്ലയ്യ എന്നിവരുള്‍പ്പെടെ 75 പേര്‍ക്ക് പത്മശ്രീ അവാര്‍ഡുകള്‍.

താക്കോല്‍ദ്വാര ശസ്ത്രക്രിയാരംഗത്ത് രാജ്യത്തെ പ്രമുഖരായ ഡോക്ടര്‍മാരില്‍ ഒരാളാണ്, കൊച്ചയിലെ ലോര്‍ഡ്‌സ് ആശുപത്രി ചെയര്‍മാന്‍ കൂടിയായ ഡോക്ടര്‍ ഹരിദാസ്. കൊങ്കിണി സാഹിത്യരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ പുരുഷോത്തമ മല്ലയ്യയെ പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുന്നത്.