പി.സി ജോർജ് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

 
പി.സി ജോർജ് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് പി.സി ജോർജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. താൻ നല്ല കേരള കോൺഗ്രസുകാരനായി തുടരുമെന്നാണ് കൂടിക്കാഴ്ചക്ക് മുൻപ് പി.സി. ജോർജ് പറഞ്ഞത്. പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ മാറ്റുകയാണെങ്കിൽ പഴയ സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കണമെന്നാണ് ജോർജിൻറെ ആവശ്യം.

അതെസമയം കെ.എം മാണിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി വീണ്ടും ശ്രമം തുടങ്ങി. മാണിയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ചർച്ചക്കായി വിളിച്ചിട്ടുണ്ട്. ജോർജിന്റെ ആവശ്യം നേരത്തെ കെ.എം മാണി തള്ളിയതാണ്.