കാളിദാസ് ജയറാം നായകനാകുന്ന 'പൂമര'ത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനവും എത്തി

 
കാളിദാസ് ജയറാം നായകനാകുന്ന 'പൂമര'ത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനവും എത്തി

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനാകുന്ന 'പൂമരം' സിനിമയുടെ രണ്ടാമത്തെ വീഡിയോ ഗാനവും എത്തി. ' ഞാനും ഞാനുമെന്റെ ആളും ആ നാല്‍പ്പത്ത് പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി' എന്ന പൂമരത്തിലെ ആദ്യ ഗാനം വന്‍ ഹിറ്റായിരുന്നു. പുതിയ ഗാനവും പുറത്ത് വന്ന് മണിക്കൂറുകള്‍കം നല്ല അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. 'കടവത്തൊരു തോണി' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്‌. അജീഷ് ദാസിന്റെ വരികള്‍ക്ക് ലീല എല്‍ ഗിരികുട്ടനാണ് സംഗീതം നല്‍കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മീരാജാസ്മിനും അഭിനയിക്കുന്നുണ്ട്.