റിയല്‍മി എക്സ്2 വിപണിയില്‍ എത്തുന്നു

 
റിയല്‍മി എക്സ്2 വിപണിയില്‍ എത്തുന്നു

റിയല്‍മി എക്സ്2 സ്മാര്‍ട്ഫേണ്‍ ഡിസംബര്‍ 20 മുതലാണ് വില്‍പനയ്ക്കെത്തുന്നത്. 16,999 രൂപയാണ് ഫോണിന്റെ വില. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730ജി പ്രൊസസറില്‍ 8ജിബി വരെ റാം, 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 9.0 ല്‍ അധിഷ്ടിതമായ കളര്‍ ഓഎസ് 6 ആണ് ഫോണില്‍. 4000 എംഎഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്.

ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഫോണിന്. പിന്നില്‍ ക്വാഡ് ക്യാമറ സംവിധാനമാണ്. ഇതില്‍ 64 എംപി ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 16,999 രൂപയുടെ 4ജിബി റാം/64ജിബി സ്റ്റോറേജ്, 18,999 രൂപയുടെ 6ജിബി റാം/128 സ്റ്റോറേജ് പതിപ്പ്, 19,999 രൂപയുടെ 8ജിബി റാം/ 128ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് റിയല്‍മി എക്സ്2 ഫോണിനുള്ളത്.