പാട്ടിലൂടെ കാര്യം പറഞ്ഞ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്; വൈറലാകുന്ന വീഡിയോ

 
പാട്ടിലൂടെ കാര്യം പറഞ്ഞ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്; വൈറലാകുന്ന വീഡിയോ

കാലം മാറിയതിനെക്കുറിച്ച് ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പറയുകയാണ്. പാട്ടിലൂടെയാണ് പറച്ചിൽ. കാനനച്ഛായയിൽ ആയുമേയ്ക്കാൻ പോരട്ടേയെന്ന് പണ്ട് സ്ത്രീ പുരുഷനോട് ചോദിച്ചിരുന്നതും പുരുഷൻ അത് നിഷേധിച്ചിരുന്നതുമായ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ആ കാലം മാറി. ഇന്ന് സ്ത്രീ 'ഞാനും വരട്ടേ, ആടുമേയ്ക്കാൻ കാടിനുള്ളിൽ' എന്ന് ചോദിക്കുമ്പോൾ 'പോരൂ പുന്നാരേ'യെന്ന് ധൈര്യത്തോടെ പറയുന്ന കാലം വന്നിരിക്കുകയാണെന്ന് രമ്യ പാടി വിശദീകരിക്കുന്നു.

രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് രമ്യ സ്ഥാനാർത്ഥിയാകുന്നതെന്നാണ് വിവരം. ആലത്തൂരിൽ പികെ ബിജുവിനെ നേരിടാൻ തക്ക കരുത്തുള്ളയാളാണ് ഈ കുന്ദമംഗലത്തുകാരിയെന്ന് കോൺഗ്രസ്സ് ക്യാമ്പിന് ആത്മവിശ്വാസമുണ്ട്.