"അമ്മയുടെ സുഹൃത്ത് എന്ന് ഇനിയെങ്കിലും തുടരെ തുടരെ പറയരുത്"-ശ്രീബാല കെ മേനോന്‍

 
"അമ്മയുടെ സുഹൃത്ത് എന്ന് ഇനിയെങ്കിലും തുടരെ തുടരെ പറയരുത്"-ശ്രീബാല കെ മേനോന്‍

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ കുട്ടി ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. എന്നാല്‍ ആരുണ്‍ ആനന്ദ് അമ്മയുടെ സുഹൃത്തല്ല അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ സുഹൃത്ത് സംവിധായിക ശ്രീബാല കെ മോനോന്‍. ബിജുവുമായി തനിക്കുള്ള സൗഹൃദം പങ്കുവെച്ച് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ശ്രീബാല ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ബിജുവുമായി തിരുവനന്തപുരത്തെ സി ഡിറ്റിലുള്ള പഠനകാലം മുതല്‍ തുടങ്ങിയ സൗഹൃദമാണ്. ബിജുവിന്റെ സുഹൃത്തായതിനാല്‍ തനിക്ക് ഇത് പറയേണ്ട കടമയുണ്ടെന്നും അമ്മയുടെ സുഹൃത്തെന്നു ഇനിയെങ്കിലും പറയരുതെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

'അമ്മയുടെ സുഹൃത്തല്ല അച്ഛന്റെ അടുത്ത ബന്ധു ആണ് അയാൾ. അമ്മയുടെ സുഹൃത്ത് എന്ന് ഇനിയെങ്കിലും തുടരെ തുടരെ പറയരുത്.

ബിജുവിന്റെ സുഹൃത്ത് എന്ന നിലയിൽ ഇത് എഴുതേണ്ട കടമ എനിക്ക് ഉണ്ടെന്ന് തോന്നുന്നു. കല്യാണം കഴിയുന്നതിന് ഒക്കെ മുമ്പേ ബിജു എപ്പോഴും പറയുന്ന പേരാണ് അരുണിന്റേത്. അരുൺ എത്തരക്കാരനാണെന്ന് ആരും അറിഞ്ഞില്ല.'

"അമ്മയുടെ സുഹൃത്ത് എന്ന് ഇനിയെങ്കിലും തുടരെ തുടരെ പറയരുത്"-ശ്രീബാല കെ മേനോന്‍

മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

'സി ഡിറ്റിൽ പഠിക്കുന്ന സമയത്ത് എന്റെ വളരെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു ബിജു. ഞങ്ങൾ DSDC ക്ക് പഠിക്കുമ്പോൾ മൾട്ടിമീഡിയ കോഴ്സിന് പഠിച്ചിരുന്ന ആൾ. വീട്ടിൽ പോയിട്ടുണ്ട്. ബിജുവിന്റെ അമ്മ കൊടുത്തു വിടാറുള്ള ഭക്ഷണം പങ്ക് പറ്റി കഴിച്ചിട്ടുണ്ട്. പഠിച്ച് കഴിഞ്ഞ് സി ഡിറ്റിൽ ഒരേ പ്രോജക്റ്റിൽ ജോലി ചെയ്തിട്ടുണ്ട്. ബിജു പിന്നീട് മൾട്ടി മീഡിയ ഉപേക്ഷിച്ച് തൊടുപുഴയിൽ പോയി automobile business ആയി. കല്യാണം വിളിച്ചു. പോകാൻ പറ്റിയില്ല. കുട്ടികളുണ്ടായ വിവരം അറിയിച്ചു. ഫോട്ടോ അയച്ചു തന്നു. സിനിമ സംസാരിക്കാൻ എപ്പോഴും വിളിക്കും. വീട്ടിലേക്ക് വരണം എന്ന് ആവശ്യപ്പെടും. പിന്നെ ഒരു ദിവസം ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന സുഹൃത്ത് വിളിച്ചറിയിച്ചു ബിജു മരിച്ചെന്ന്. ബിജുവിന്റെ അമ്മയെ അഭിമുഖീകരിക്കാൻ ആവാത്തത് കൊണ്ട് പോയില്ല. ഇടയ്ക്കിടെ ബിജുവിനെ ഓർക്കും. ഇന്ന് ഫേസ് ബുക്കിൽ നിന്നും അറിയുന്നു തൊടുപുഴയിൽ മരിച്ച മോൻ ബിജുവിന്റെ കുഞ്ഞാണെന്ന്.

ഇത്രയും ദിവസം എനിക്കിത് വാർത്തയും ലോജിക്ക് വച്ചുള്ള വിശകലനവും ഒക്കെ ആയിരുന്നു. ഇപ്പൊ,,,,,,'

Read More : രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ കർഷക ലോങ് മാർച്ച്; പ്രതിരോധ തന്ത്രവുമായി എൽഡിഎഫ്

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."