ഡാന്‍സെന്നു വച്ചാ എജ്ജാതി ഡാന്‍സ്! ഇത്ര ആസ്വദിച്ചു കുളിച്ചവര്‍ വേറെ ഉണ്ടാകില്ല / വീഡിയോ കാണാം

 
ഡാന്‍സെന്നു വച്ചാ എജ്ജാതി ഡാന്‍സ്! ഇത്ര ആസ്വദിച്ചു കുളിച്ചവര്‍ വേറെ ഉണ്ടാകില്ല / വീഡിയോ കാണാം

കുളിക്കിടയില്‍ ബക്കറ്റും, കപ്പും, തോര്‍ത്തുമുപയോഗിച്ച് മതിമറന്ന് ഡാന്‍സ് ചെയ്യുന്നതിനിടയില്‍ തെന്നി വീണാലും അതെവിടെയും ഏക്കില്ല. രക്തത്തില്‍ നൃത്തം അലിഞ്ഞ് ചേര്‍ന്ന ചിലരങ്ങനെയാണ്.

വോയ്‌സ് ഓഫ് ദി പീപ്പിള്‍ എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ആറ് വയസ് തോന്നിക്കുന്ന കുട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. ഒട്ടനവധി ആളുകളാണ് അത് കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ അത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുഴുവന്‍ കുട്ടി സൂക്ഷിക്കുന്ന ഊര്‍ജമാണ് കാണുന്നവരെ അത്ഭുതപ്പെടുത്തുന്നത്.

ചാടിയും, മറിഞ്ഞും, തിമിര്‍ക്കുന്നതിനിടയില്‍ ആള്‍ തെന്നി വീഴുന്നുമുണ്ട് എന്നാല്‍ അതൊന്നും അവനെ ബാധിച്ചില്ല. ചാടിയെഴുന്നേറ്റ് വീണ്ടും ഡാന്‍സ് തുടരുന്നു.

ആസ്വദിച്ച് കുളിക്കുകയല്ല, ആസ്വദിച്ച് ഡാന്‍സ് കളിച്ച് കുളിക്കുകയാണ് ഇവന്‍.

ഈ രാജ്യത്ത് ജീവിക്കുന്നവർ എന്ന നിലയ്ക്ക് നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നത്; രൺബീർ കപൂറിനെ വിമർശിച്ച് കങ്കണ റണാവത്ത്