ഇരുന്ന് പറയാൻ ഹക്കിമിക്ക കൂട്ടാക്കിയില്ല; മമ്മൂട്ടിക്ക് മുന്നിൽ ദാദാസാഹിബ് ഡയലോഗ് അനുകരിച്ച് ആരാധകൻ;വീഡിയോ വൈറൽ

 
ഇരുന്ന് പറയാൻ ഹക്കിമിക്ക കൂട്ടാക്കിയില്ല; മമ്മൂട്ടിക്ക് മുന്നിൽ ദാദാസാഹിബ് ഡയലോഗ് അനുകരിച്ച് ആരാധകൻ;വീഡിയോ വൈറൽ

തന്റെ ഇഷ്ട്ട നായകന് മുന്നിൽ അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിക്കുകയെന്നുള്ളത് എല്ലാ മിമിക്രി കലാകാരന്മാരുടെയും ഒരു സ്വപ്നമാണ്. ഇത്തരത്തിൽ തന്റെ ഇഷ്ട്ട നായകനായ മമ്മൂട്ടിയുടെ മുന്നിൽ അദ്ദേഹത്തിന്റെ ശബ്ദമാനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഹക്കീം പട്ടേപ്പാടം എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത്. ഷൂട്ടിങ് സെറ്റില്‍ ലുങ്കിയുടുത്ത് ഇരിക്കുന്ന മമ്മൂട്ടിയുടെ മുന്നിലെത്തിയാണ് ഹക്കീമിന്റെ അപേക്ഷ. ഇരിക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കാതെ മമ്മൂട്ടിയുടെ അടുത്ത് ചേര്‍ന്ന് നിന്ന് അദ്ദേഹത്തിന്റെ ദാദാസാഹിബ് എന്ന ചിത്രത്തിലെ നെടുനീളന്‍ ഡയലോഗ് ഹക്കീം അവതരിപ്പിച്ചു. കലാകാരന്റെ അമ്പരപ്പും പരിഭ്രമവും വീഡിയോ യിൽ വ്യക്തമായി കാണാം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്.

വീഡിയോ കാണാം: