ജര്‍മ്മന്‍ കാറുകളിലെ മലയാളി സാങ്കേതികത!

 
ജര്‍മ്മന്‍ കാറുകളിലെ മലയാളി സാങ്കേതികത!

ജെ. ബിന്ദുരാജ്

കൊച്ചിയില്‍ ഇടപ്പിള്ളി ഉണിച്ചിറയിലുള്ള വാഗ്ട്യൂണിന്റെ ഓഫീസിനു മുന്നില്‍ ഒരു ഫോക്‌സ്‌വാഗണ്‍ പോളോ ജി ടി കിടപ്പുണ്ട്. ഉടമയുടെ ആവശ്യപ്രകാരം റിട്രോഫിറ്റിനായി എത്തിച്ചിരിക്കുന്നതാണ് ആ വാഹനം. എന്താണ് റിട്രോഫിറ്റ് എന്നല്ലേ? സാധാരണഗതിയില്‍ ഒരു ആക്‌സസറിഷോപ്പില്‍ ചെന്ന് വാഹനത്തിനാവശ്യമായ ചില ആക്‌സസറികള്‍ ഫിറ്റ് ചെയ്യുന്നതിനെപ്പറ്റി മാത്രമേ പലര്‍ക്കുമറിയൂ. ഇന്ത്യയില്‍ ഇറങ്ങുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വാഹനങ്ങളില്‍ ഒട്ടുമിക്കവയിലും വിദേശരാജ്യങ്ങളില്‍ ആ വാഹനങ്ങളിലുള്ള ഫീച്ചറുകള്‍ പലതും ഉണ്ടാകാറില്ല. പക്ഷേ ആ ഫീച്ചറുകള്‍ ഘടിപ്പിക്കാനാകും. വിദേശരാജ്യങ്ങളില്‍ ആ വാഹനങ്ങളിലുള്ള അതേ ഒറിജിനല്‍ എക്യുപ്‌മെന്റുകള്‍ തന്നെ ഘടിപ്പിച്ച് വാഹനത്തെ കിടിലന്‍ താരമാക്കി മാറ്റുന്ന സ്ഥാപനമാണ് വാഗ്ട്യൂണ്‍. അതിനൊപ്പം തന്നെ എ ഐ കണ്‍ട്രോള്‍ ആന്റ് സിസ്റ്റം എന്ന മാതൃസ്ഥാപനത്തിനു കീഴില്‍ വാഗ്‌ടെക്ക് എന്ന ബ്രാന്‍ഡുമുണ്ട്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും പ്രചോദിതമായി ഇന്ത്യയില്‍ തന്നെ ഓട്ടോമൊബൈല്‍ നാവിഗേഷന്‍ സിസ്റ്റവും അനുബന്ധ സിസ്റ്റങ്ങളുടെ നിര്‍മ്മാണവും അസംബ്ലിയും ലക്ഷ്യമിട്ട് ആരംഭിച്ച ചെറിയ പ്രസ്ഥാനമാണത് (അതിനെപ്പറ്റി പിന്നീട് കൂടുതല്‍ പറയാം).

ഒരു ഇന്‍ഫോടെക്ക് കമ്പനിയുടെ ജനറല്‍ മാനേജറായിരുന്ന മുപ്പത്തിനാലുകാരനായ പൊന്നാനിക്കാരന്‍ സുഗേഷ് ചന്ദ്രന്‍ മൂന്നു വര്‍ഷം മുമ്പ് യാദൃച്ഛികമായാണ് വാഗ്ട്യൂണിലേക്കും വാഗ്‌ടെക്കിലേക്കുമൊക്കെ വഴിമാറിയത്. ''കൊമേഴ്‌സും എം എസ് സി ഐടിയും പഠിച്ച ഞാന്‍ ഓട്ടോമൊബൈല്‍ രംഗത്തെത്തിയതിനു കാരണം സ്‌കോഡയുടെ ലോറ എന്ന കാറാണ്. വാഹനത്തെപ്പറ്റി തീര്‍ത്തും അജ്ഞനായിരുന്ന ഞാന്‍ ലോറ വാങ്ങുമ്പോള്‍ അതില്‍ എല്ലാ ഫീച്ചേഴ്‌സും ഉണ്ടാകുമെന്നാണ് ധരിച്ചത്. പക്ഷേ വാങ്ങിക്കഴിഞ്ഞപ്പോഴാണ് അതൊന്നും ഇല്ലെന്ന് മനസ്സിലാക്കിയത്. പിന്നെ അതിന്റെയൊക്കെ ഒറിജനല്‍ എക്യുപ്‌മെന്റുകള്‍ വാങ്ങി വാഹനത്തില്‍ ഫിറ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ അത് വാങ്ങാന്‍ എന്നെ സമീപിച്ചു. അങ്ങനെ അവര്‍ക്കായി എക്യുപ്‌മെന്റുകള്‍ വാങ്ങി നല്‍കല്‍ തുടങ്ങി. പിന്നെ അതെന്റെ പാഷനായി മാറി, പിന്നീട് ജോലിയും,'' സുഗേഷ് ചന്ദ്രന്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 5000ത്തോളം കസ്റ്റമര്‍മാര്‍ക്ക് നേരിട്ടും 20,000ത്തോളം കസ്റ്റമര്‍മാര്‍ക്ക് പരോക്ഷമായും വാഗ്ട്യൂണ്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചു നല്‍കിയിട്ടുണ്ട്. വാഗ് എന്നാല്‍ ഫോക്‌സ്‌വാഗണ്‍ ഓഡി ഗ്രൂപ്പ് എന്നാണ് അര്‍ത്ഥം. ആ കാറുകളെ ട്യൂണ്‍ ചെയ്യുന്നതിനാല്‍ പേര് വാഗ് ട്യൂണ്‍ എന്നിട്ടുവെന്നു മാത്രം. സുഗേഷിന്റേയും വാഗ്ട്യൂണിന്റേയും വിജയഗാഥ ഫോക്‌സ്‌വാഗന്റെ ഒ ഇ കരാറോടെ പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.

ജര്‍മ്മന്‍ കാറുകളിലെ മലയാളി സാങ്കേതികത!

ഇനി കാര്യത്തിലേക്ക് മടങ്ങി വരാം. വാഗ്ട്യൂണിന്റെ ഓഫീസിനു മുന്നില്‍ കിടക്കുന്ന പോളോ ജി ടിയില്‍ നാലരലക്ഷം രൂപയുടെ ഒറിജനല്‍ എക്യുപ്‌മെന്റുകളാണ് (ഒ ഇ) ഉടമയുടെ ആവശ്യപ്രകാരം ഘടിപ്പിക്കാന്‍ പോകുന്നത്. സ്റ്റിയറിങ്ങില്‍ തന്നെ ഗിയര്‍ ചെയ്ഞ്ച് സാധ്യമാക്കുന്ന പാഡ്ല്‍ ഷിഫ്റ്റ് സ്റ്റിയറിങ്, ഒറിജിനല്‍ ഫ്രണ്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ്, ഓട്ടോ ഡിമ്മിങ് മിറര്‍ വിത്ത് ഡിവിആര്‍ (പിന്നില്‍ നിന്നുള്ള ലൈറ്റ് മിററിലൂടെ കണ്ണില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ മിറര്‍ സ്വയം മങ്ങുമെന്നതിനു പുറമേ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സ്‌റ്റോപ്പ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും), വാഗ്‌ടെക്ക് നിര്‍മ്മിക്കുന്ന സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളിലേക്കുള്ള ഒറിജിനല്‍ എക്യുപ്‌മെന്റായ ഡൈനാവിന്‍ നാവിഗേഷന്‍ സിസ്റ്റം, ഫ്‌ലിപ് ബാഡ്ജ് ക്യാമറ, ഒപ്റ്റിക്കല്‍ പാര്‍ക്കിങ് സിസ്റ്റം, ഇംപോര്‍ട്ടഡ് ഹൈലൈന്‍ ആക്‌സില്‍ വിത്ത് റിയര്‍ ഡിസ്‌ക് ബ്രേക്ക്, മാക്‌സിഡോട്ട് ക്ലസ്റ്റര്‍, ജി ടി ഐ ഹെഡ്‌ലൈറ്റ്, ഇന്റീരിയര്‍ റീഡിങ് ലൈറ്റ് വിത്ത് ഹിഡണ്‍ മൈക്ക്, ഫോക്കല്‍ ഐ ഹൈഎന്‍ഡ് സൗണ്ട് സിസ്റ്റം, ഒറിജിനല്‍ ആം റെസ്റ്റ്, ഓട്ടോലൈറ്റിങ് സിസ്റ്റംകമിങ് ഹോം ആന്റ് ലീവിങ് ഹോം, ടയര്‍ പ്രഷര്‍ മോണിട്ടര്‍ സിസ്റ്റം, ഓഡി കാറുകളില്‍ നിന്നുള്ള ഹൈ ഹോണ്‍, ലെതര്‍ ഹാന്‍ഡ് ബ്രേക്ക് കവര്‍, ഡബ്ല്യു ആര്‍ സി ആന്റിന, ക്രോം ഫിനിഷുള്ള സ്വിച്ചുകള്‍, ജി ടി ഐ മാര്‍ക്ക്ഡ് ടെയ്ല്‍ ലാമ്പ്, എച്ച് ഡി എക്‌സും കണ്‍ട്രോള്‍ മെഡ്യൂള്‍സില്‍ കൂടുതലായുള്ള ട്യണിങ്ങും തുടങ്ങി വിദേശവാഹനങ്ങളിലുള്ള എക്യുപ്‌മെന്റുകളെല്ലാം തന്നെ ഫിറ്റ് ചെയ്ത് ജി ടിയെ തകര്‍പ്പന്‍ താരമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഫോക്‌സ്‌വാഗണ്‍ ജര്‍മ്മന്‍ വാഹനങ്ങളില്‍ വാഗ്ട്യൂണ്‍ റിട്രോഫിറ്റ് ചെയ്യുന്ന ഒറിജിനല്‍ എക്യുപ്‌മെന്റുകളുടെ നിര പക്ഷേ പോളോ ജി ടിയില്‍ ഫിറ്റ് ചെയ്ത ഈ സാമഗ്രികളില്‍ ഒതുങ്ങുന്നില്ല. ഓട്ടോമാറ്റിക് പാര്‍ക്കിങ് സിസ്റ്റം, മുന്നിലുള്ള വാഹനത്തിനനുസരിച്ച് അതേപോലെ തന്നെ നീങ്ങാന്‍ സഹായിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലുകള്‍, ഫോള്‍ഡിങ് മിററുകള്‍, ഫ്രണ്ട് ആന്റ് റിയര്‍ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, ഇലക്‌ട്രോണിക് സസ്‌പെന്‍ഷന്‍, നാവിഗേഷന്‍. റിവേഴ്‌സ് ക്യാമറ, ഒ ഇ സൗണ്ട് സിസ്റ്റം, ലെയ്ന്‍ അസിസ്റ്റ് സിസ്റ്റം എന്നിവയാണ് അവ.

ഇനി വാഗ്‌ടെക്കിനെപ്പറ്റി പറയാം. മേക്ക് ഇന്‍ ഇന്ത്യയില്‍ പ്രചോദനമുള്‍ക്കൊണ്ട് ഓട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മ്മിക്കാന്‍ ആരംഭിച്ച കമ്പനിയാണ് അതെന്ന് പറഞ്ഞല്ലോ. ജര്‍മ്മന്‍ കാറുകള്‍ക്കായുള്ള നാവിഗേഷന്‍ സിസ്റ്റമായ ഡൈനാവിന്‍ ആണ് അവര്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളില്‍ പ്രധാനം. ഫോക്‌സ്‌വാഗണ്‍ കമ്പനി പുതുതായി ഇറക്കുന്ന വെന്റയിലും സ്‌കോഡയിലുമെല്ലാം ഉപയോഗിക്കാന്‍ പോകുന്നത് കേരളത്തിലെ ഈ കമ്പനി നിര്‍മ്മിച്ചു നല്‍കുന്ന ഡൈനാവിന്‍ എന്ന ബ്രാന്‍ഡാണ്. ഡൈനാവിന്‍ എന്ന കമ്പനിക്ക് നിലവില്‍ മലേഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍ മാത്രമേ നിര്‍മ്മാണ സൗകര്യമുള്ളു. അതില്‍ ഇന്ത്യയില്‍ ഡൈനാവിന്‍ നിര്‍മ്മിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ കൊച്ചിയിലെ വാഗ്‌ടെക്കിലാണ്. ഡൈനാവിന്നിനു പുറമേ ഇന്റീരിയര്‍ മിറര്‍, ക്യാമറ, ടയര്‍ പ്രഷര്‍ മോണിട്ടറിങ്, ഓട്ടോലൈറ്റ് സിസ്റ്റം എന്നിവയും വാഗ്‌ടെക് നിര്‍മ്മിക്കുന്നുണ്ട്. www.vagtune.in , www.dynavin.in എന്നീ വെബ് സൈറ്റുകളിലൂടേയും പല ഡീലര്‍മാരിലൂടേയും നേരിട്ടും ഈ ഉപകരണങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.

ജര്‍മ്മന്‍ കാറുകളിലെ മലയാളി സാങ്കേതികത!

എന്തുകൊണ്ട് ഡൈനാവിന്‍?
ഫോക്‌സ് വാഗണ്‍ സീരിസ് വില്‍ക്കുന്ന വാഹനങ്ങളില്‍ ഇന്ത്യയില്‍ നാവിഗേഷന്‍ സിസ്റ്റം കമ്പനി നല്‍കുന്നില്ല. പകരം ഫിലാഡെല്‍ഫിയ 835 എന്ന സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ സംവിധാനം ഫാക്ടറി സിസ്റ്റത്തേക്കാള്‍ സൗണ്ട് ക്വാളിറ്റിയിലും ഇന്റഗ്രേഷനിലും താഴെയാണ്. അതിനുള്ള പരിഹാരമായാണ് ഇപ്പോള്‍ ഡൈനാവിന്‍ കടന്നു വന്നിട്ടുള്ളത്. നിരവധി ഫീച്ചേഴ്‌സിന്റെ സങ്കരമാണ് ഡൈനാവിന്‍. ഡൈനാവിന്‍ എന്‍6ന് ഐപോഡ്, ഐ ഫോണുകളുമായുള്ള കണക്ടിവിറ്റി, ഇരട്ട റേഡിയോ ട്യൂണര്‍, പാരറ്റ് ബ്ലൂടൂത്ത്, 4 വി പ്രിയോട്ട്, ഐ ജി ഒ പ്രിമോ, ഡി എസ് പി സൗണ്ട്, സ്റ്റിയറിങ് വീല്‍ റിമോട്ട് കണ്‍ട്രോള്‍ ഇന്റഗ്രേഷന്‍, ഒപ്റ്റിക്കല്‍ പാര്‍ക്ക് സിസ്റ്റം, മാപ്പ് മൈ ഇന്ത്യ നാവിഗേഷന്‍ സിസ്റ്റം, 24 ബിറ്റ് ഡിജിറ്റല്‍ സിംഗിള്‍ പ്രോസസര്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്ളതാണ് ഡൈനാവിന്‍.

വിവിധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി കൊച്ചിയിലെ എ ഐ കണ്‍ട്രോള്‍സ് ആന്റ് സിസ്റ്റത്തില്‍ വാഗ്‌ടെക്കിനായി നിരവധി വിദഗ്ധര്‍ തൊഴിലെടുക്കുന്നുണ്ട്. പ്രതിമാസം 200ഓളം യൂണിറ്റുകളാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. ഫോക്‌സ് വാഗണ്‍ തങ്ങളുടെ പുതിയ വെന്റോയ്ക്കും സ്‌കോഡ റാപ്പിഡിനും ഉപയോഗിക്കാനായി ക്ഷണിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു കേരളത്തിലെ കമ്പനിയെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒറിജിനല്‍ എക്യുപ്‌മെന്റ് സപ്ലൈ ചെയ്യാനായി ക്ഷണിക്കുന്നത്. ഡൈനാവിന്‍ രണ്ടു വര്‍ഷത്തെ വാറന്റിയാണ് നിലവില്‍ നല്‍കുന്നത്. ഒരു വര്‍ഷത്തെ ഫ്രീ ലേബര്‍ അടക്കമാണത്. ഏഴു ദിവസത്തിനുള്ളില്‍ റിപ്പയര്‍ ചെയ്ത് നല്‍കാമെന്ന വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്.

ലോകത്തെ മൊത്തം വെബ്‌സൈറ്റുകളുടെ റാങ്കിങ്ങില്‍ ഒന്നര ലക്ഷത്തിനുള്ളിലാണ് ഇന്ന് വാഗ്ട്യൂണ്‍. ഇന്നിനു സ്ഥാനം. ഓട്ടോമൊബൈല്‍ സൈറ്റുകളില്‍ ലോകത്തെ 30 സൈറ്റുകളില്‍ ഒന്നുമാണത്. വിദേശത്തും വാഗ്ട്യൂണ്‍ വിപണനം നടത്തുന്നുണ്ട്.

(സുഗേഷിന്റെ ഫോണ്‍ നമ്പര്‍ 9895330033)


അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

ജര്‍മ്മന്‍ കാറുകളിലെ മലയാളി സാങ്കേതികത!