ടൊയോട്ട കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ മോഡലുകള്‍ക്ക് വില കൂടും

 
ടൊയോട്ട കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ മോഡലുകള്‍ക്ക് വില കൂടും

മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ രണ്ട് പ്രധാന മോഡലുകളായ കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ എന്നിവക്ക് വില വര്‍ദ്ധിക്കും. 2020 ജൂലൈയോടുകൂടിയാകും വില വര്‍ദ്ധന നടപ്പിലാകുകയെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എക്‌സ്‌ചേഞ്ച് നിരക്കില്‍ ഉണ്ടായ വ്യതിയാനമാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം.

സ്വയം ചാര്‍ജ് ചെയ്യുന്ന ഇലക്‌ട്രിക് വാഹനങ്ങള്‍ക്കിടയില്‍ ടൊയോട്ടായുടെ മുന്‍നിര മോഡലുകളില്‍ ഒന്നായി അറിയപ്പെടുന്ന പുതിയ തലമുറ കാമ്രി ഹൈബ്രിഡ് ഇലക്‌ട്രിക് വെഹിക്കിള്‍ അതിന്റെ ചലനാത്മക പ്രകടനം, സ്‌റ്റൈല്‍, സുഖപ്രദമായ ഇന്റീരിയറുകള്‍ എന്നിവയിലൂടെ ആഡംബര സെഡാന്‍ അനുഭവം സാധ്യമാക്കുന്നു. ടൊയോട്ടഅടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമായ വെല്‍ഫയര്‍ ആഡംബരം, പവര്‍, കുറഞ്ഞ ഇന്ധന ഉപഭോഗവും, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയില്‍ മികച്ചു നില്‍ക്കുന്നതായും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.