പതിനാലുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഐ ബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സന്

ഐഎസ് ആര്‍ഒ ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രധാന പ്രതികളില്‍ ഒരാളും മാലദ്വീപ് സ്വദേശിനിയുമായ ഫൗസിയ ഹസ്സന്. ദ ഹിന്ദു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്ന ഫൗസിയ ഹസ്സന്റെ പ്രതികരണം. കേസില്‍ കുറ്റാരോപിതനായിരുന്ന മലയാളി ശാസ്ത്രജ്ഞന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സുപ്രിം കോടതി ഉത്തരവ് വന്നതിന് പിറകെയാണ് ഫൗസിയയുടെ പ്രതികരണം. ചാരവൃത്തിയുടെ പേരില്‍ മറിയം റഷീദയ്ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസ്സന് കസ്റ്റഡിയിലും ജയിലിലും ഏറ്റ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് തന്റെ അപേക്ഷ ലഭിക്കാന്‍ കാത്തിരിക്കരുതെന്നും അവര്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. കേരളാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇല്ലാതയത് തന്റെ മകളുടെ ജീവിതം കൂടിയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സും, കേരള പോലീസും ചേര്‍ന്ന മറിയം റഷീദയ്ക്കൊപ്പം തന്നെയും കേസില്‍ കുടുക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ കൊടിയ പീഡനങ്ങളാണ് നേരിട്ടത്. അവസാനം 14 കാരിയായ മകള്‍ ജില ഹംദിയെ തന്റെ മുന്നില്‍ വച്ച് ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ട് കുറ്റസമ്മതം നടത്തിയതെന്നും ഫൗസിയ ഹസന് അരോപിക്കുന്നു.
അമ്മ എന്ന നിലയില്‍ തന്റെ മകളെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടായിരുന്നു. അവളെ ഉപദ്രവിക്കരുതെന്ന ആവശ്യപ്പെട്ടാണ് കുറ്റസമ്മതം നടത്തിയതെന്നും അവര്‍ പറയുന്നു. എന്നാല്‍ കേസിനെ തുടര്‍ന്ന മകളുടെ പഠനം പാതിവഴിയില്‍ മുടങ്ങി. സ്കൂളില്‍ പോയിരുന്ന മകളെ പലപ്പോഴും പോലീസ് പിന്തുടര്ന്നത് അവളെ മാനസികമായി തളത്തിയിരുന്നതായും അവര്‍ പറയുന്നു.
എന്നാല്‍, കസ്റ്റഡില്‍ വച്ച ലൈംഗികമായി പീഡിപ്പിക്കുപ്പെട്ടിരുന്നില്ല. പലപ്പോഴും കൊടിയ മര്‍ദനമേറ്റിരുന്നു. തന്റെ മൊഴി അവര്‍ വീഡിയോയില്‍ പകര്‍ത്തി. തനിക്ക് മുന്നില്‍ പിടിച്ച പേപ്പരില് എഴുതിയ ശാസ്ത്രജ്ഞരുടെ പേരുകള്‍ താന്‍ ക്യാമറയ്ക്ക് മുന്നില്‍ വായിക്കുകയായിരുന്നു. നമ്പി നാരായണനും, ശശികുമാറിനും പണം നല്‍കിയെന്നാരുന്നു അവര്‍ തന്നെക്കൊണ്ട് പറയിച്ചതെന്നും ഫൗസിയ വെളിപ്പെടുത്തുന്നു.
ശശികുമാര്‍ തന്നെ അദ്ദേഹത്തിന്റെ ഓഫിസില്‍ കൊണ്ട് പോയെന്ന് തന്നെ കൊണ്ട് പറയിപ്പിച്ചു ഫൗസിയ പറയുന്നു. അദേഹത്തിന്റെ ഓഫിസിന്റെ ചിത്രം പകര്‍ത്തിയത് പാക്കിസ്താന് കൈമാറിയെന്നായിരുന്നു മൊഴി. അറസ്റ്റിലാവുന്ന സമയത്ത് തനിക്ക് ഒരു വര്‍ഷത്തെ വിസ ഉണ്ടായിരുന്നതായും അവര്‍ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞതിന് നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോഴും ഇക്കാര്യം ആവശ്യപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വഴികള്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഫൗസിയ ഹസ്സന്റെത്. നിലവില്‍ ശ്രീലങ്കയില്‍ തീര്‍ത്തും ദരിദ്രമായ സഹചര്യത്തില്‍ കഴിയുകയാണ് ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പോലും പിടിച്ചു കുലുക്കിയ ഫൗസിയ ഹസ്സന് എന്ന സത്രീ. മകളോടും അവരുടെ കുട്ടികള്‍ക്കും ഒപ്പം തയ്യല്‍ ജോലികളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ഫോട്ടോ കടപ്പാട് ദി ഹിന്ദു
https://www.azhimukham.com/trending-nambi-narayanan-interview-kalakaumudi-highlights/
