വിദേശത്തെ ഗേള്‍ഫ്രണ്ട്സിനെ ശശി തരൂര്‍ ഇനി എങ്ങനെ കാണും?: സുബ്രഹ്മണ്യന്‍ സ്വാമി

 
വിദേശത്തെ ഗേള്‍ഫ്രണ്ട്സിനെ ശശി തരൂര്‍ ഇനി എങ്ങനെ കാണും?: സുബ്രഹ്മണ്യന്‍ സ്വാമി

വിദേശത്തെ കാമുകിമാരെ ശശി തരൂര്‍ ഇനി എങ്ങനെ കാണും എന്നാണ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസ ചോദ്യം. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതി, മുന്‍കൂട്ടി അറിയിക്കാതെ രാജ്യം വിട്ടുപോകരുതെന്ന് തരൂരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എംപിയായ ശശി തരൂറിന് നേരെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം. അതെ, അദ്ദേഹത്തിനിനി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗേള്‍ ഫ്രണ്ട്‌സിനെ കാണാനാവില്ല - സുബ്രഹ്മണ്യന്‍ സ്വാമി എഎന്‍ഐയോട് പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം നേടിയ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും പോലെയാണ് ഇപ്പോള്‍ ശശി തരൂരെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. അദ്ദേഹത്തിന് തിഹാര്‍ ജയിലില്‍ പോകേണ്ടി വന്നില്ല. സോണിയയ്ക്കും രാഹുലിനുമൊപ്പം തരൂരിനും ഇരിക്കാം. തരൂരിന് ആഘോഷിക്കാന്‍ ഇതില്‍ ഒന്നുമില്ല - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.