വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്

 
വയലാര്‍ അവാര്‍ഡ് വി ജെ ജെയിംസിന്

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് വി ജെ ജെയിംസിന്. നിരീശ്വരന്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. പെരുമ്ബടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏകകണ്ഠമായിരുന്നു തിരുമാനമെന്ന് പെരുമ്ബടവം പറയുന്നു. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

കഴിഞ്ഞ ദിവസം വയലാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയില്‍നിന്ന് എം. കെ. സാനു പിന്‍മാറിയിരുന്നു. പുരസ്‌കാരത്തിന്റ രണ്ടാംഘട്ടത്തില്‍ പോലും എത്താതിരുന്ന കൃതിക്ക് പുരസ്‌കാരം നല്‍കാനുള്ള ചരട് വലികള്‍ നടന്നിരുന്നുവെന്ന് എം.കെ സാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വന്ന വി.ജെ ജെയിംസിന്റെ നിരീശ്വരന്‍, ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്ബിലെ വജ്രദാഹം എന്നീ കൃതികളെ മറികടന്ന് മറ്റൊരു കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അവാര്‍ഡിനായി ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളില്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്ബടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.