അവതാരകര്‍ ട്രൗസറിട്ട് വാര്‍ത്ത വായിക്കുന്നത് സിനിമയില്‍ മാത്രമല്ല, ശരിക്കുമുണ്ട്

 
അവതാരകര്‍ ട്രൗസറിട്ട് വാര്‍ത്ത വായിക്കുന്നത് സിനിമയില്‍ മാത്രമല്ല, ശരിക്കുമുണ്ട്

വാര്‍ത്താ അവതാരകര്‍ ട്രൗസറിട്ട് വാര്‍ത്ത വായിക്കുന്നത് സിനിമയില്‍ മാത്രമുള്ള തമാശയാണെന്ന് വിചാരിച്ചിട്ടുണ്ടോ എന്നാല്‍ അങ്ങനെയല്ല, തങ്ങളില്‍ പലരും ഇത്തരത്തില്‍ വാര്‍ത്ത വായിക്കാറുണ്ട് എന്ന് വ്യക്തമാക്കുകയാണ് ന്യൂസ് 18 അവതാരകന്‍ കര്‍മ പാല്‍ജോര്‍. തന്റെ അവസാനത്തെ ബുള്ളറ്റിന്‍ വായിച്ച് തീര്‍ത്തതിന് ശേഷമാണ് പാല്‍മജോര്‍ വളരെ രസകരമായി പ്രേക്ഷകരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയത്. വാര്‍ത്ത അവസാനിച്ചതിന് ശേഷം സീറ്റില്‍ നിന്നെഴുന്നേറ്റ കര്‍മ ഇങ്ങനെ പറയുന്നു അതെ ഞങ്ങളില്‍ മിക്കവരും ഇങ്ങനെയാണ് വാര്‍ത്ത വായിക്കുന്നത്. ഇതാ കണ്ടോളൂ. വില കൂടിയ മൈക്ക് താഴെ വീഴാതെ നോക്കേണ്ടതുണ്ട് എന്ന്‍ പറഞ്ഞ ശേഷം ഇത് കര്‍മ പാലിജോര്‍ അയാളുടെ ട്രൗസറുമായി എന്ന് പറഞ്ഞ് അവതാരകന്‍ സൈന്‍ ഓഫ് ചെയ്യുന്നു.

വീഡിയോ: