April 22, 2025 |
പി കെ മാത്യു തരകന്‍

പി കെ മാത്യു തരകന്‍

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും ഗവേഷകനും അക്കാദമിക വിദഗ്ഗനുമായിരുന്നു പി കെ മാത്യു തരകന്‍. ആന്റ്വെര്‍പ്പ് സര്‍വകലാശാലയിലെ സെന്റ്‌റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌റ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും വിസിറ്റിംഗ് പ്രൊഫസറും ആയിരുന്നു. 12 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം പ്രമുഖ അക്കാദമിക് ജേണലുകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ദ വേള്‍ഡ് എക്കണോമി'യുടെ യൂറോപ്യന്‍ പതിപ്പിന്റെ എഡിറ്ററായിരുന്നു. എറണാകുളം ലോ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായിരുന്ന തരകന്‍ 1958- ല്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുകയും പിന്നീട് ബെല്‍ജിയത്തില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. പാറയില്‍ കുടുംബത്തിന്റെയും സീറോ മലബാര്‍ സഭയുടെയും ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 'പ്രൊഫൈല്‍സ് ഓഫ് പാറയില്‍ തരകന്‍സ്' എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു. 2024 സെപ്തംബറില്‍ പി കെ മാത്യു തരകന്‍ അന്തരിച്ചു.

പ്രാണനെടുത്ത പരാക്രമം

അഴിമുഖം പ്രതിനിധി |2025-04-22

ട്രാവിസ് എന്ന ‘തല’യെടുപ്പ്

അഴിമുഖം ഡെസ്‌ക് |2024-12-09
×