അള്‍ട്രോസിന്റെ എക്‌സ്എം പ്ലസ് വേരിയന്റുമായി ടാറ്റ മോട്ടോഴ്സ്

 
അള്‍ട്രോസിന്റെ എക്‌സ്എം പ്ലസ് വേരിയന്റുമായി ടാറ്റ മോട്ടോഴ്സ്

പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ അള്‍ട്രോസിന്റെ എക്‌സ്എം പ്ലസ് വേരിയന്റ് അവതരിപ്പിച്ചു. അനായാസ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്ന, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടു കൂടിയ 17.78 സെമി ടച്ച് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള നിരവധി ഫീച്ചറുകള്‍ സഹിതമാണ് എക്‌സ്എം പ്ലസ് വേരിയന്റ് എത്തുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, വോയ്സ് അലര്‍ട്ടുകള്‍, വോയ്സ് കമാന്‍ഡ് തിരിച്ചറിയുന്നതിനുള്ള സംവിധാനം, സ്റ്റൈലൈസ്ഡ് വീല്‍ കവറുകളോട് കൂടിയ R16 വീലുകള്‍, റിമോട്ട് ഫോള്‍ഡബിള്‍ കീ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളില്‍ ലഭ്യമാണ്.

പെട്രോള്‍ പതിപ്പിന് 6.6 ലക്ഷം രൂപ (എക്സ്. ഷോറൂം ഡെല്‍ഹി) വിലയിലാണ് പുതിയ വേരിയന്റ് എത്തുന്നത്. പ്രീമിയം വേരിയന്റുകളില്‍ മാത്രം ലഭ്യമാകുന്ന ഫീച്ചറുകള്‍ ആകര്‍ഷകവും താങ്ങാവുന്നതുമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഈ വേരിയന്റ്.ന്യൂ ഫോര്‍എവര്‍ ആശയത്തിന്റെ ഭാഗമായി അള്‍ട്രോസ് എക്‌സ്എം പ്ലസ് വേരിയന്റ് പുറത്തിറക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (പിവിബിയു) മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് cars.tatamotors.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.