ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി

 
ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി

പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു. തനതു റേസിങ് പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്‍ണ്ട് ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള വര്‍ധിപ്പിച്ച ടോര്‍ക്കും പവറും ഇതില്‍ ലഭ്യമാക്കിയിട്ടുണ്‍ണ്ട് അതിലൂടെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോട്ടോര്‍ സൈക്കിള്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനവും 17.63 പിഎസ് പവറും അനുഭവവേദ്യമാകുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

38 വര്‍ഷത്തെ റേസിങ് പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെ പുതിയ 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനവും ഭാരവും പവറും തമ്മിലുള്ള അനുപാതത്തിലെ ഉയര്‍ച്ചയും വര്‍ധിപ്പിച്ച ടോര്‍ക്കും ലഭ്യമാക്കുകയാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍സ് വിപണന വിഭാഗം മേധാവി മേഘശ്യാം ഡിഘോലെ ചൂണ്ടിക്കാട്ടി.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിക്ക് കൂടുതല്‍ മെച്ചപ്പെട്ട 159.7 സിസി എഞ്ചിന്‍, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവ ലഭിക്കുമ്പോള്‍ 9250 ആര്‍പിഎമ്മില്‍ 17.63 പിഎസും 7250 ആര്‍പിഎമ്മില്‍ 14.73 എന്‍എം ടോര്‍ക്കും ലഭിക്കും. കാര്‍ബര്‍ ഫൈബര്‍ പാറ്റേണോടു കൂടിയ പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റ്, പുതുക്കിയ എല്‍ഇഡി ലാമ്പ് എന്നിവയെല്ലാം മൊത്തത്തില്‍ പ്രീമിയം രൂപഭംഗിയും നല്‍കുന്നു. ഇതിനു പുറമെ രണ്ടു കിലോഗ്രാം ഭാരക്കുറവുമായാണ് മോട്ടോര്‍ സൈക്കിള്‍ എത്തുന്നത്. ഡിസ്‌ക്ക് വേരിയന്റിന് 147 കിലോഗ്രാമും ഡ്രം വേരിയന്റിന് 145 കിലോഗ്രാമുമാണ് ഭാരം.

റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളിലായിരിക്കും പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ലഭ്യമാകുക. നിലവിലെ വിലയ്ക്ക് ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും; ഡിസ്‌കിന് 110,320 രൂപയും (എക്സ്-ഷോറൂം ഡല്‍ഹി), ഡ്രം 107,270 രൂപയും (എക്സ്-ഷോറൂം ഡല്‍ഹി) ആണ് വില.