ബിജാപൂരിലെ നിര്‍മാണ കമ്പനിയുടെ സെപ്റ്റിക് ടാങ്കില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെടുത്തു. ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് സംഘര്‍ഷത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങിന് പേരുകേട്ട മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകറി(36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റോഡ് നിര്‍മാണത്തിലെ ചില അനാസ്ഥകള്‍ തന്റെ റിപ്പോര്‍ട്ടുകളിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ മുകേഷ് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.Bastar journalist found dead in septic tank, murder suspected
രണ്ട് ദിവസം മുന്‍പാണ് മുകേഷിനെ കാണാതാകുന്നത്, വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരമാണ് മുകേഷിന്റെ സഹോദരനും മാധ്യമപ്രവര്‍കനുമായ യുകേഷ് ചന്ദ്രകര്‍ മുകേഷിനെ കാണാതായ വിവരം പോലിസില്‍ അറിയിച്ചത്. ഗംഗളൂരുവില്‍ നിന്ന് ബീജാപൂരിലെ നെലസനാര്‍ ഗ്രാമത്തിലേക്കുള്ള റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് മുകേഷ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെയുണ്ടായ ഭീഷണിയെക്കുറിച്ച് യുകേഷ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. റോഡ് നിര്‍മാണത്തിന്റെ കരാറുകാരായ സുരേഷ് ചന്ദ്രകറും മറ്റ് രണ്ടുപേരുനാകാം മരണത്തിന് പിന്നിലെന്ന് യുകേഷ് ആരോപിക്കുന്നു.
ബീജാപ്പൂരിലെ ബസ്തിയിലുള്ള സുരേഷ് ചന്ദ്രക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്്റ്റിക് ടാങ്കില്‍ നിന്നുമാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് പറയുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലം കെട്ടിടം പണിക്കായി എത്തിയ തൊഴിലാളികളെ താമസിപ്പിക്കുന്നതിനും ബാഡ്മിന്റണ്‍ കളിക്കുന്നതിനായും ഉപയോഗിച്ചിരുന്ന സ്ഥലമാണെന്നാണ് പോലിസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് മാധ്യനമ പ്രവര്‍ത്തകരോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ സംശയിക്കുന്ന ആളുകളെക്കുറിച്ചോ പോലിസ് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്നത് മാത്രമാണ് വിശദീകരണം.
1,50,000ത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനല്‍ നടത്തുന്ന ആളായിരുന്നു മുകേഷ്, അദ്ദേഹം ഒരു ദശാബ്ദമായി പ്രമുഖ ദേശീയ മാധ്യമത്തിലെ സ്ട്രിംഗറായി പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ അടയാളപ്പെടുത്തുകയുംസ മാവോയിസ്റ്റുകളും ഭരണകൂടവും തമ്മിലുള്ള പ്രശ്‌നങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് മുകേഷ്.
മുകേഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി. ‘ബിജാപൂരിലെ മാധ്യമപ്രവര്‍ത്തകന്റെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേതകവുമാണ്. മുകേഷ് ജിയുടെ മരണം പത്രപ്രവര്‍ത്തക സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. സംഭവത്തില്‍ പ്രതിയെ ഒരു കാരണവശാലും വറുതെ വിടില്ല. പ്രതിയെ എത്രയും വേഗം കണ്ടെത്താന്‍ പഴുതടച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കാനും, കുടുംബത്തിന് ശക്തി നല്‍കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’ വിഷ്ണു ദേവ് എക്‌സിലെ പോസ്റ്റിലൂടെ പറഞ്ഞു.Bastar journalist found dead in septic tank, murder suspected
content summary; Bastar journalist found dead in septic tank, murder suspected