March 27, 2025 |

വ്യാജ വധശ്രമവും വിലപ്പോയില്ല; ബ്രസീലില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് മേയര്‍ സ്ഥാനാര്‍ത്ഥി

പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി രണ്ടാം തവണയും അധികാരത്തിലെത്തുന്നതിന് നിയമവിരുദ്ധമായ പ്രചരണ തന്ത്രങ്ങള്‍ ഉപയോഗിച്ച് ബ്രസീല്‍ മേയര്‍

പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി രണ്ടാം തവണയും അധികാരത്തിലെത്തുന്നതിന് നിയമവിരുദ്ധമായ പ്രചരണ തന്ത്രങ്ങള്‍ ഉപയോഗിച്ച് ബ്രസീല്‍ മേയര്‍. ആളുകള്‍ക്കിടയില്‍ സഹതാപ തരംഗമുണ്ടാക്കുന്നതിനായി AK-47ഉം, ഒരു കൂട്ടം അക്രമികളെയും വാടകയ്‌ക്കെടുത്ത് ഒരു വ്യാജ വധശ്രമം ഉണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പ്രാദേശിക തെരഞ്ഞെടുപ്പിന്റെ തലേദിവസം പോളോയുടെ പ്രാന്ത പ്രദേശത്തുള്ള ടബോവോ ഡാ സെറ എന്ന പട്ടണത്തില്‍ ജോസ് അപ്രിജിയോ ഡ സില്‍വ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചിരുന്നു, എന്നാല്‍ ഇത്
ഒരു ഗെയിംപ്ലേയുടെ ഭാഗമായിരുന്നതായി ബ്രസീലിയന്‍ പോലിസ് വ്യക്തമാക്കി.

ഈ പട്ടണം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാനൊരുങ്ങുമ്പോള്‍ ജനവിധി തേടുന്ന സില്‍വയെ ഇടം തോളില്‍ പ്രഹരമേറ്റതിനെ തുടര്‍ന്ന് ബ്രസീലിലെ ഒരു പ്രമുഖ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരെയുണ്ടായത് ക്രൂരമായ അക്രമണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി.

സാവോ പോളോയുടെ ഗവര്‍ണര്‍ ടാര്‍സിയോ ഡി ഫീറ്റാസും, രാജ്യത്തിന്റെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പിന്തുണ അറിയിച്ചു. കൂടാതെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുകയും അക്രമകാരികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുകയും വേണമെന്ന് പ്രസിഡന്റ് ലുല വ്യക്തമാക്കി.

എന്നാല്‍ പോലിസ് അന്വേഷണത്തില്‍ തങ്ങള്‍ കണ്ടെത്തിയത് ഈ വധശ്രമം ഒരു വ്യാജ സംഭവമായിരുന്നു എന്നാണ്. കൂടാതെ സംഭവത്തിലെ പ്രതികളെ പിടിക്കുന്നതിന് ഓപ്പറേഷന്‍ ഹിഡന്‍ ഫാക്ട് എന്ന പേരില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സില്‍വയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അറിവോടെ അനുയായികള്‍ തന്നെ നടത്തിയ ഗെയിംപ്ലേ ആയിരുന്നുവെന്ന് പോലിസ് പറഞ്ഞു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പുണ്ടാകുന്ന അക്രമം ആളുകളില്‍ സഹതാപമുണ്ടാക്കുകയും കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ കാരണമാവുകയും ചെയ്യുമെന്നതായിരുന്നു സില്‍വ കരുതിയിരുന്നു.

വ്യാജ വധശ്രമം നടത്തുന്നതിനായി ഷൂട്ടര്‍മാര്‍ക്ക് സില്‍വയുടെ സഖ്യകക്ഷികള്‍ ഏഴ് കോടി രൂപയിലധികം നല്‍കിയതായി തെളിവുകള്‍ ലഭിച്ചെന്ന് പോലിസ് വ്യക്തമാക്കുന്നു.

തന്റെ കാറിന്റ് വിന്‍ഡ്‌സ്‌ക്രീനില്‍ വെടിവെക്കാന്‍ ആവിശ്യപ്പെട്ടത് മേയര്‍ തന്നെയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സാക്ഷി വ്യക്തമാക്കിയതായി പോലിസ് പറഞ്ഞു. എങ്കിലും മേയറുടെ മുകളിലേക്ക് മുഴുവന്‍ കുറ്റങ്ങള്‍ ആരോപിക്കുന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സില്‍വ ഒരു വധശ്രമത്തിന് ഇരയായതാണെന്നും, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും അഭിഭാഷകന്‍ അലന്‍ മുഹമ്മദ് വ്യക്തമാക്കി.

ഈ സംഭവങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പില്‍ സില്‍വ വീണ്ടും ഡാനിയല്‍ പ്ലാന ബൊഗാല്‍ഹോയോട് പരാജയപ്പെട്ടു. സില്‍വക്കേറ്റ പരിക്ക് വ്യാജമാണെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡാനിയല്‍ വ്യക്തമാക്കി.

content summary; Mayor Stages Fake Assassination Attempt to Win Re-election

×