ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍ പുരസ്‌കാരം ടി.എസ് കല്യാണരാമന്

 
TS Kalyanaraman

മികച്ച സംരംഭകനുള്ള ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍ അവാര്‍ഡ് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ ജൂവലേഴ്‌സിനെ രാജ്യത്തെമ്പാടും ഗള്‍ഫ് രാജ്യങ്ങളിലുമായി 148 ഷോറൂമുകളിലേക്കു വളര്‍ത്തിയ സംരംഭക മികവിനാണ് പുരസ്‌കാരം.

ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടി.എസ് കല്യാണരാമന്‍ പറഞ്ഞു. വ്യവസായരംഗത്ത് സുതാര്യവും ധാര്‍മികവുമായ ബിസിനസ് രീതികള്‍ പിന്തുടരുവാനും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഈ അംഗീകാരം പ്രചോദനമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

മുന്‍ രാഷ്ട്രപതി ഡോ. എ.പ.ിജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍. തിരുവനന്തപുരത്ത് പുനലാല്‍ ഡെയ്ല്‍ വ്യൂ കാമ്പസ് ആസ്ഥാനമായ സംഘടന വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ഡോ കലാം സ്മൃതി ഇന്റര്‍നാഷണലിന് ലഭിച്ചിട്ടുണ്ട്.