ഐസ്ക്രീമിന് 10 രുപ അധികം ഈടാക്കി, കമ്പനിക്ക് രണ്ട് ലക്ഷം പിഴ

 
ഐസ്ക്രീമിന് 10 രുപ അധികം ഈടാക്കി, കമ്പനിക്ക് രണ്ട് ലക്ഷം പിഴ

ഐസ്ക്രീം പാക്കറ്റിന് പത്ത് രൂപ അധികം ഈടാക്കിയ സംഭവത്തിൽ കമ്പനിയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ. സെൻട്രൽ മുംബയിലെ ഷാഗൺ വെജിറ്റേറിയൻ റസ്റ്റോറന്റിനാണ് സൗത്ത് മുംബൈ ജില്ലാ ഉപഭോക്ത്ര തര്‍ക്ക പരിഹാര ഫോറം പിഴ ചുമത്തിയത്. 2015 ൽ ഫയൽ ചെയ്ത കേസിലാണ് അഞ്ച് വർഷത്തിന് ശേഷം വിധി പുറപ്പെടുവിച്ചത്.

24 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന റസ്റ്റോറന്റ് പ്രതിദിനം 40,000 - 50,0000 വരെ വരുമാനമുണ്ടെന്നും ഐസ്ക്രീമിന് എംആർപിക്ക് പുറത്ത് അധിക ചാർജ്ജ് ഈടാക്കുന്നതിലൂടെ കൂടുതൽ ലാഭം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടത്. ഭാസ്കർ ജാദവ് എന്ന പോലീസ് ഓഫീസറാണ് പരാതിക്കാരൻ.

165 രുപയുടെ ഫാമിലി പാക്ക് ഐസ്ക്രീമിന് 175 രുപ ഈടാക്കിയെന്നാണ് പരാതി. രണ്ട് ഫാമിലി പാക്കറ്റ് ഐസ്ക്രീമിന് റസ്റ്റോറന്റ് ഈടാക്കിയ അധിക ചാർജ് കണ്ട് ഞെട്ടിപ്പോയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.