ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

 
ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. നവീകരിച്ച ശാഖയില്‍ ഉപഭോക്താക്കള്‍ക്കു പ്രെയോറിറ്റി ലോഞ്ച്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍,സ്വയം സേവന കിയോസ്‌കുകളും എടിഎം -സിഡിഎം സംവിധാനവും ഉള്‍പ്പെടുന്ന ഫെഡ് ഇ-സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്.ആലപ്പുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് പുതുക്കിയ ശാഖ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ റീജിയണല്‍ ഹെഡുമായ ബെറ്റി വര്‍ഗീസ് ഫെഡ് ഇ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ ബ്രാഞ്ച് ഹെഡുമായ ടി. ആനന്ദകുമാര്‍ പ്രൈയോരിറ്റി ലോഞ്ച് ഉദ്ഘാടനം ചെയ്തു.ഫെഡറല്‍ ബാങ്ക് ജീവനക്കാരും , ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.