ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്; 25 ശതമാനംവരെ ക്യാഷ്ബാക്ക്

 
Kalyan Jewellers

സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി മൂന്നു ശതമാനം മുതല്‍

ഉത്സവകാലം തുടങ്ങിയതോടെ, സവിശേഷമായ ആഭരണ ശേഖരങ്ങള്‍ക്ക് ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്. പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെയും ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്കും 20 ശതമാനം വരെയാണ് ക്യാഷ്ബാക്ക്. ഉത്സവകാല ഓഫറുകള്‍ നവംബര്‍ 30 വരെ ലഭ്യമാകുമെന്നും കല്യാണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താമെന്ന് കല്യാണ്‍ അറിയിച്ചു. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വര്‍ണത്തിന്റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി മൂന്നു ശതമാനത്തിലാണ് തുടങ്ങുന്നത്. ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് ഓഫര്‍ സ്റ്റോണ്‍ ചാര്‍ജുകളില്‍ മാത്രമായിരിക്കും ബാധകമാകുക.

ഉത്സവകാലം തുടങ്ങുന്നതോടെ, ആഹ്ലാദത്തിന്റെയും ഒരുമയുടെയും കാലത്തിലേക്കാണ് നമ്മള്‍ നടന്നെത്തുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആഘോഷങ്ങളുടെ ചൈതന്യത്തിന് കരുത്തുപകരാനാണ്  ഉത്സവകാല ഇളവുകളിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകല്‍പ്പനകള്‍ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കോവിഡ്കാലത്ത് ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഒരുക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്‌സ് വിപുലമായ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. സാമൂഹികാകലം പാലിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്ക് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ആഭരണശേഖരങ്ങള്‍ വീട്ടില്‍ ഇരുന്നുതന്നെ തെരഞ്ഞെടുക്കാന്‍ സാധിക്കും.