കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയില്‍  പുതിയ ഷോറൂമുകള്‍ തുറന്നു 

 
kalyan

കല്യാണ്‍ ജൂവലേഴ്‌സ് മുംബൈയില്‍ പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു. മാട്ടുംഗ ഈസ്റ്റിലെ ഭണ്ഡാര്‍കര്‍ റോഡിലും ലോവര്‍ പറേലിലെ ഹൈസ്ട്രീറ്റ് ഫീനിക്‌സിലുമുള്ള ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ പൂജ സാവന്ത്, കിഞ്ജാല്‍ രാജ്പ്രിയ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ മുംബൈയില്‍ കല്യാണ്‍ ജൂവലേഴ്‌സിന് ഏഴു ഷോറൂമുകളായി.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ആഭരണ ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്‌സ് എന്നും കമ്പനിയെ പ്രതിനിധീകരിക്കുന്നത് ബഹുമതിയാണെന്നും ഉദ്ഘാടന പരിപാടിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. ഈ ബ്രാന്‍ഡിന്റെ തികച്ചും പ്രാദേശികമായ ആഭരണ ശേഖരങ്ങള്‍, പ്രത്യേകിച്ച് വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത്, ടെംപിള്‍ ആഭരണങ്ങള്‍, ഇന്ത്യയിലെങ്ങും വ്യാപകമായി ജനപ്രിയത നേടിയ നിമാഹ് തുടങ്ങിയവയുടെ വലിയ ആരാധികയാണെന്ന് കല്യാണി പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.

മുംബൈയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കവിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം മികച്ച സാന്നിദ്ധ്യം ഉറപ്പിക്കാന്‍ സാധിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആകെ പതിനൊന്ന് ഷോറൂമുകള്‍ ആരംഭിച്ചത് ഈ വിപണിയോടുള്ള പ്രതിബദ്ധതയുടെ നിദാനമാണ്. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്നതിനും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വമുള്ളതും വ്യക്തിഗതമായതുമായ അന്തരീക്ഷം ഉറപ്പുനല്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.