കല്യാണ്‍ ജൂവലേഴ്‌സിന്റെ 147മത് ഷോറൂം നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു

 
Kalyan Nasik

കല്യാണ്‍ ജൂവലേഴ്‌സിന്റെ 147മത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്‌സ് മഹാരാഷ്ട്ര ബ്രാന്‍ഡ് അംബാസഡര്‍ പൂജ സാവന്ത് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരണ്‍പുര്‍ റോഡിലാണ് ഷോറൂം. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ ഒന്‍പതാമത്തെയും നാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്. 

നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം മികച്ച സാന്നിധ്യം ഉറപ്പാക്കാന്‍ സാധിച്ചു. മഹാരാഷ്ട്രയിലെ ഒന്‍പതാമത് ഷോറൂം തുറക്കുന്നത് ഈ വിപണിയോടുളള പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതാണ്. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂര്‍ണമായ അന്തരീക്ഷവും മികച്ച വ്യക്തിഗത ഷോപ്പിംഗ് സാഹചര്യവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത, നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നും കല്യാണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.